ആൽബെർട്ട: ജോലിയിൽ പ്രവേശിക്കാൻ താൽപ്പര്യമുള്ള പ്രവിശ്യയിലെ യുവാക്കളെ ബിസിനസ് സ്ഥാപനങ്ങളിൽ നിയമിക്കുന്നതിനായി പുതിയ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് ആൽബെർട്ട സർക്കാർ. എട്ട് മില്യൺ ഡോളറാണ് പ്രോത്സാഹന പദ്ധതിക്കായി നിക്ഷേപിക്കുന്നത്.
ആൽബെർട്ട യൂത്ത് എംപ്ലോയ്മെന്റ് ഇൻസെന്റീവിലേക്ക് നിക്ഷേപം നൽകുമെന്ന് പ്രഖ്യാപിച്ചു.
15 മുതൽ 24 വയസ് വരെയുള്ള യുവാക്കൾക്കായി നിയമിക്കൽ, പരിശീലനം, ജോലി എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ നികത്തുന്നതിന് തൊഴിലുടമകൾക്ക് ഗ്രാന്റുകൾ നൽകുന്നതിന് ഈ നിക്ഷേപതുക പ്രയോജനപ്പെടുത്തും. പ്രവിശ്യ പറയുന്നതിനുസരിച്ച്, പുതിയ സംരംഭത്തിലൂടെ 2,500 യുവാക്കൾക്ക് തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ആൽബെർട്ട യൂത്ത് എംപ്ലോയ്മെന്റ് ഇൻസെന്റീവ് ഒക്ടോബറിൽ ആരംഭിക്കും. ബിസിനസുകൾക്ക് രണ്ട് ഇൻസെന്റീവ് തുകകളിൽ ഒന്ന് ലഭിക്കാൻ അർഹതയുണ്ടായിരിക്കുമെന്നും അറിയിച്ചു.







