newsroom@amcainnews.com

പണിമുടക്കിന് ഒരുങ്ങി എയര്‍ കാനഡ ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍

മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് എയര്‍ കാനഡ ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ പണിമുടക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുമായി ഇന്ന് രാത്രിയോടെ കരാറിലെത്തിയില്ലെങ്കില്‍ നാളെ പണിമുടക്കിന് നോട്ടീസ് നല്‍കുമെന്നാണ് സൂചന. കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ആണ് ഇക്കാര്യം അറിയിച്ചത്. 10,000 ഫ്ലൈറ്റ് അറ്റന്‍ഡന്റ്സാണ് യൂണിയന്റെ കീഴിലുള്ളത്.

72 മണിക്കൂറിന് മുന്‍പ് പണിമുടക്കിന് നോട്ടീസ് നല്‍കണമെന്നതിനാല്‍, ഫ്ലൈറ്റ് അറ്റന്‍ഡന്റ്സ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നേക്കാം. മെച്ചപ്പെട്ട വേതനം, ആനുകൂല്യങ്ങള്‍, തുടങ്ങിയവ ആവശ്യപ്പെട്ട് വര്‍ഷാരംഭം മുതല്‍ ആരംഭിച്ച കരാര്‍ ചര്‍ച്ച വിജയത്തിലെത്താത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്കിനൊരുങ്ങുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പ് പ്രകാരം, ഓഗസ്റ്റ് 16 ന് 72 മണിക്കൂര്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ പണിമുടക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, പണിമുടക്ക് ഉണ്ടാകാതിരിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് എയര്‍ കാനഡ അറിയിച്ചു. നിലവില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുന്നുണ്ട്. പണിമുടക്ക് കാരണം യാത്രാ ഷെഡ്യൂളില്‍ മാറ്റങ്ങളുണ്ടായാല്‍ ഇമെയില്‍, ടെക്സ്റ്റ് മെസേജ് എന്നിവ വഴി യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കുമെന്നും എയര്‍ കാനഡ വ്യക്തമാക്കി. യാത്രക്കിടെ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വന്നാല്‍ മറ്റ് വിമാനങ്ങളില്‍ റീബുക്ക് ചെയ്യുന്നതടക്കമുള്ള വഴികള്‍ എയര്‍ കാനഡ നോക്കുമെന്നും അധികൃതര്‍അറിയിച്ചു.

You might also like

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ട്രംപിനെ നേരിടാൻ ക്യാപ്റ്റൻ കനക്; സോഷ്യൽ മീഡിയയിൽ ചിത്രം തരംഗമാകുന്നു

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

Top Picks for You
Top Picks for You