newsroom@amcainnews.com

ലാറ്റിന്‍ അമേരിക്കയിലേക്ക് എയര്‍ കാനഡയുടെ സര്‍വീസുകള്‍ വിപുലീകരിച്ചു

അമേരിക്കന്‍ യാത്രയില്‍ കുറവുണ്ടായതോടെ ലാറ്റിന്‍ അമേരിക്കയിലേക്ക് സര്‍വീസ് വിപുലീകരിക്കാനൊരുങ്ങി എയര്‍ കാനഡ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് 4 പുതിയ സ്ഥലങ്ങളും 13 പുതിയ റൂട്ടുകളും 16% കൂടുതല്‍ സീറ്റുകള്‍ ലഭ്യമാണെന്ന് എയര്‍ കാനഡ പറയുന്നു. ലാറ്റിന്‍ അമേരിക്കയിലേക്ക് അമ്പത്തഞ്ചിലധികം പ്രതിദിന വിമാന സര്‍വീസുകളും ആഴ്ചയില്‍ 80,000 സീറ്റുകളും വാഗ്ദാനം ചെയ്യുമെന്ന് എയര്‍ കാനഡ അറിയിച്ചു.

റിയോ ഡി ജനീറോ (ബ്രസീല്‍), കാര്‍ട്ടജീന (കൊളംബിയ), ഗ്വാട്ടിമാല സിറ്റി (ഗ്വാട്ടിമാല), ഗ്വാഡലജാര (മെക്‌സിക്കോ) പുതിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നതായി എയര്‍ കാനഡയുടെ എക്‌സിക്യൂട്ടീവ് മാര്‍ക്ക്ഗലാര്‍ഡോ അറിയിച്ചു. കൂടാതെ സാന്റിയാഗോ (ചിലി), പോയിന്റ്-എ-പിട്രെ (ഗ്വാഡലൂപ്പ്), ഫോര്‍ട്ട്-ഡി-ഫ്രാന്‍സ് (മാര്‍ട്ടിനിക്), നസ്സാവു (ബഹാമാസ്), മോണ്ടെഗോ ബേ (ജമൈക്ക), ഹുവാറ്റുല്‍കോ (മെക്‌സിക്കോ) എന്നിവ പുതിയ റൂട്ടുകളില്‍ ഉള്‍പ്പെടുന്നു.

കനേഡിയന്‍, വിദേശ യാത്രക്കാരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്നതിനും വര്‍ധിച്ചുവരുന്ന കാര്‍ഗോ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമാണ് ലാറ്റിന്‍ അമേരിക്കയിലേക്ക് ശൈത്യകാല ഷെഡ്യൂള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മാര്‍ക്ക്ഗലാര്‍ഡോപറഞ്ഞു.

You might also like

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

Top Picks for You
Top Picks for You