newsroom@amcainnews.com

വെസ്റ്റ്‌ജെറ്റ് വിമാനത്തിൽ യാത്രക്കാരൻ നേരിട്ട അസൗകര്യങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ വിമാനയാത്രക്കാരുടെ സൗകര്യങ്ങളെച്ചൊല്ലി വലിയ ചർച്ചകൾ; പ്രതിഷേധം ശക്തമാകുന്നു

ഡ്‌മൻ്റണിൽ നിന്നുള്ള വെസ്റ്റ്‌ജെറ്റ് വിമാനത്തിൽ യാത്രക്കാരൻ നേരിട്ട അസൗകര്യങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ കാനഡയിൽ വിമാനയാത്രക്കാരുടെ സൗകര്യങ്ങളെച്ചൊല്ലി വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വീഡിയോയിൽ ഒരു യാത്രക്കാരൻ തൻ്റെ കാലുകൾ മുൻസീറ്റിനോട് ചേർന്ന് ഒട്ടും ചലിപ്പിക്കാനാകാത്ത വിധം ഇരിക്കുന്നത് വ്യക്തമായി കാണാം. സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ട ഈ ദൃശ്യങ്ങൾ, കൊള്ള ലാഭമുണ്ടാക്കാനായി വിമാനക്കമ്പനികൾ യാത്രക്കാരുടെ സൗകര്യങ്ങൾ ബലികഴിക്കുന്നു എന്ന ആക്ഷേപം ശക്തമാക്കിയിട്ടുണ്ട് . പ്രത്യേകിച്ചും ഉയരമുള്ള യാത്രക്കാർക്ക് ഇത്തരം സീറ്റുകളിൽ യാത്ര ചെയ്യുന്നത് അസാധ്യമാണെന്നും ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നുമാണ് വിമർശനം ഉയരുന്നത്.

വിമാനങ്ങളിലെ സീറ്റുകൾ തമ്മിലുള്ള അകലം (legroom) സംബന്ധിച്ച് കാനഡയിൽ നിലവിൽ കൃത്യമായ നിയമങ്ങളില്ലാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് എയർ പാസഞ്ചർ റൈറ്റ്‌സ് വക്താക്കൾ പറയുന്നു. കുറഞ്ഞ നിരക്കിൽ യാത്ര വാഗ്ദാനം ചെയ്യുന്നതിനായി സീറ്റുകളുടെ എണ്ണം കൂട്ടുകയും അവ തമ്മിലുള്ള അകലം 28 ഇഞ്ച് വരെയായി കുറയ്ക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. എന്നാൽ തങ്ങളുടെ സീറ്റിംഗ് ക്രമീകരണങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും, കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർ അധിക തുക നൽകി സീറ്റുകൾ ബുക്ക് ചെയ്യണമെന്നുമാണ് വെസ്റ്റ്‌ജെറ്റ് അധികൃതരുടെ നിലപാട്. ഈ സംഭവം കാനഡയിലെ വ്യോമയാന മന്ത്രാലയത്തിൻ്റെ ഇടപെടലിന് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ .

You might also like

ആർ.സി.എം.പിയിൽ രൂക്ഷമായ ഉദ്യോഗസ്ഥ ക്ഷാമം; കനേഡിയൻ പോലീസ് സേനയിൽ ഉദ്യോഗസ്ഥർ ജോലിഭാരം കൊണ്ട് വലയുന്നു, റിക്രൂട്ട്‌മെന്റ് വൈകുന്നത് പ്രതിസന്ധിയാകുന്നു

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Top Picks for You
Top Picks for You