newsroom@amcainnews.com

കാൽഗറിയിൽ ഉഗ്ര വിഷമുള്ള അപകടകാരിയായ ബ്ലാക്ക് വിഡോ ചിലന്തിയെ കണ്ടെത്തി

കാൽഗറി: എയർഡ്രിയിൽ ലോറൻ ഷ്മിഡ്‌കെ എന്ന യുവതി തന്റെ സഹോദരിയുടെ വീട്ടിൽ നിന്നും അപൂർവ്വമായ ദൃശ്യം പകർത്തി. ബ്ലാക്ക് വിഡോ ചിലന്തിയുടെ ചിത്രമാണ് ലോറൻ പകർത്തിയത്. ഈ ചിത്രം കണ്ടതിന് ശേഷം ഇത് വെസ്റ്റേൺ ബ്ലാക്ക് വിഡോ എന്ന ചിലന്തിയിനമാണെന്നും ആൽബെർട്ടയിലെ വിഷമുള്ള ഒരേയൊരു ചിലന്തി ഇനമാണെന്നും ഓൾഡ്‌സ് കോളേജ് എന്റമോളജി ഇൻസ്ട്രക്ടർ കെൻ ഫ്രൈ സ്ഥിരീകരിച്ചു. ഉഗ്ര വിഷമുള്ള അപകടകാരിയായ ചിലന്തിയാണെന്നും ഇത് മനുഷ്യന് ആപത്തുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കടലയുടെ വലിപ്പം മാത്രമുള്ള ചിലന്തികൾ ആൽബെർട്ടയിലെ വരണ്ട ആവാസ വ്യവസ്ഥകളിൽ പ്രത്യേകിച്ച് ലെത്ത്ബ്രിഡ്ജ്, മെഡിസിൻ ഹാറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. കാൽഗറിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക് വിഡോ ചിലന്തികൾ ചിലപ്പോൾ ബോറിയൽ കോംബ്ഫൂട്ട് പോലുള്ള സമാനമായ ചിലന്തികളായി തെറ്റിദ്ധരിക്കും. ആൽബെർട്ടയിൽ സാധാരണയായി കാണപ്പെടുന്ന ചിലന്തികൾക്ക് മനുഷ്യനെ ഉപദ്രവിക്കാൻ തക്ക ശക്തമായ വിഷമില്ലെന്ന് ഫ്രൈ പറയുന്നു. ബ്ലാക്ക് വിഡോയ്ക്ക് മാത്രമാണ് ന്യൂറോടോക്‌സിക് ഫലം ഉളവാക്കുന്ന വിഷമുള്ളതെന്നും ഫ്രൈ വ്യക്തമാക്കി.

You might also like

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ലോകം പട്ടിണിയിലേക്ക്; വിദഗ്ധർ

ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധം; ബി.സിയിലെ കമ്പനിയുടെ ആസ്തികൾ അമേരിക്ക കണ്ടുകെട്ടുന്നു

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

ഡീപ് ഫേക്ക് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി; നിയമപരിഷ്കരണവുമായി ആൽബർട്ട സർക്കാർ

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

Top Picks for You
Top Picks for You