newsroom@amcainnews.com

ഇടപാടുകൾ സമൂഹമാധ്യമം വഴി മാത്രം, ലഹരി ഉൽപന്നങ്ങൾ ചെറിയ പൊതികളിലാക്കിവച്ച് ​ലൊക്കേഷനും ഫോട്ടോയും കൈമാറും; ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ ബിബിഎ വിദ്യാർത്ഥി പിടിയിൽ

കോഴിക്കോട്: ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ ബിബിഎ വിദ്യാർത്ഥി പിടിയിൽ. മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ ശ്രാവൺ സാഗർ(20) ആണ് 105 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലാണ് ഇയാൾ ലഹരി വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ്‌ഐ അനൂപ് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് കാറിൽ വരികയായിരുന്നു ഇയാൾ. രാമനാട്ടുകര ഫ്‌ളൈ ഓവറിന് താഴെ വച്ചാണ് കാർ തടഞ്ഞ് പരിശോധിച്ചത്. സമൂഹമാധ്യമം വഴി ഇടപാട് നടത്തുന്ന ശ്രാവൺ ആവശ്യക്കാർ ബന്ധപ്പെട്ടാൽ ലഹരി ഉൽപന്നങ്ങൾ നേരിട്ട് കൈമാറാതെ ചെറിയ പായ്ക്കറ്റുകളിലാക്കി എവിടെയെങ്കിലും വച്ച ശേഷം ഇതിന്റെ ഫോട്ടോയും ഗൂഗിൾ ലൊക്കേഷൻ കൈമാറുകയും ചെയ്യുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

You might also like

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

സോഫ്റ്റ് വുഡ് വ്യവസായത്തിന് ഫണ്ട് അനുവദിച്ച് മാർക്ക് കാർണി

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

Top Picks for You
Top Picks for You