newsroom@amcainnews.com

കൊല്ലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ എഴുപതുകാരൻ്റെ കാലൊടിഞ്ഞു; ആക്രമണം പശുവിന് തീറ്റയെടുക്കാൻ കൃഷിയിടത്തിൽ നിൽക്കുമ്പോൾ

കൊല്ലം: കൊല്ലം കാട്ടുപന്നിയുടെ ആക്രമണത്തിൽ എഴുപതുകാരൻ്റെ കാലൊടിഞ്ഞു. കൊല്ലം ആനയടി സ്വദേശി ഡാനിയേലിനെയാണ് (70) കാട്ടുപന്നി ആക്രമിച്ചത്. പശുവിന് തീറ്റയെടുക്കാൻ കൃഷിയിടത്തിൽ നിൽക്കുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. ഡാനിയേൽ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണം വർധിച്ച് വരികയാണ്. ഇന്ന് രാവിലെ കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു.

കണ്ണൂർ മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പന്നിയെ പ്രദേശത്തെ തോട്ടത്തിൽ ചത്ത നിലയിലും കണ്ടെത്തി.

You might also like

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

Top Picks for You
Top Picks for You