newsroom@amcainnews.com

ചൈനീസ് ഇറക്കുമതി തീരുവ കുറയ്ക്കല്‍; ജനീവയില്‍ നിര്‍ണായക യോഗം

ജനീവ: അമേരിക്കയും ചൈനയും പരസ്പരം ചുമത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ ജനീവയില്‍ വിളിച്ചു ചേര്‍ത്ത യോഗം ആരംഭിച്ചു. യുഎസ്, ചൈനീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറും ജനീവയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈസ് പ്രീമിയര്‍ ഹെ ലൈഫെങ്ങാണ് ചൈനീസ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.

യുഎസ്, ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചകള്‍ നിലവിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതാണെന്നും നീക്കത്തെ ‘പോസിറ്റീവ്’ ആയി കാണുന്നുവെന്നും ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ ഇവാല പറഞ്ഞു.
അതിനിടെ ജനീവയില്‍ നടക്കുന്ന യോഗത്തിന് മുന്നോടിയായി ചൈനീസ് ഇറക്കുമതിയുടെ തീരുവ 80% ആയി കുറയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ”ചൈനയ്ക്ക് 80% തീരുവയാണ് ശരിയാവുകയെന്ന് തോന്നുന്നു.” – ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

ഇരു രാജ്യങ്ങളും പരസ്പരം ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് വര്‍ധനവ് നടപ്പിലാക്കിയത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയായിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 145% ആയി ഉയര്‍ത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം ഗുരുതരമായത്. കഴിഞ്ഞ വര്‍ഷം യുഎസും ചൈനയും തമ്മിലുള്ള വ്യാപാരം 660 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വ്യാപാരയുദ്ധം ലോകത്തെ ആശങ്കയിലാക്കിയത്.

You might also like

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

Top Picks for You
Top Picks for You