newsroom@amcainnews.com

താരിഫുകൾ ഏർപ്പെടുത്തുന്നതിലൂടെ വലിയൊരു വിഭാഗം അമേരിക്കക്കാരുടെ ആദായനികുതിയിൽ കുറവുണ്ടാക്കുമെന്ന് ഡോണാൾഡ് ട്രംപ്

വാഷിംഗ്ടൺ: താരിഫുകൾ ഏർപ്പെടുത്തുന്നതിലൂടെ വലിയൊരു വിഭാഗം അമേരിക്കക്കാരുടെ ആദായനികുതിയിൽ കുറവുണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ശനിയാഴ്ച ഒരു പോസ്റ്റിലാണ് ട്രംപിന്റെ വാഗ്ദാനം. താരിഫുകൾ ആളുകളുടെ ആദായനികുതി കുറയ്ക്കാൻ സഹായിക്കുമെന്നും ചിലർക്ക് ‘പൂർണ്ണമായും ഒഴിവാക്കാനുള്ള’ സാധ്യതയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

പ്രതിവർഷം 200,000 ഡോളറിൽ താഴെ വരുമാനമുള്ളവരിലായിരിക്കും നികുതി കുറവുവരുത്തുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘താരിഫുകൾ കുറയ്ക്കുമ്പോൾ, പലരുടെയും ആദായനികുതി ഗണ്യമായി കുറയും, ഒരുപക്ഷേ പൂർണ്ണമായും ഇല്ലാതാക്കും. പ്രതിവർഷം 200,000 ഡോളറിൽ താഴെ വരുമാനമുള്ള ആളുകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക,’ ട്രംപ് തന്റെ പോസ്റ്റിൽ പറഞ്ഞു. കമ്പനികൾ കൂടുതൽ ഫാക്ടറികൾ നിർമ്മിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനാൽ ഇതിനകം തന്നെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

ഏപ്രിൽ 2 ന് താനും തന്റെ ഭരണകൂടവും പ്രഖ്യാപിച്ച പരസ്പര താരിഫുകളുടെ നേട്ടങ്ങളിൽ ട്രംപ് വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തുന്ന താരിഫുകൾ ഇറക്കുമതി നിയന്ത്രിക്കുകയും കമ്പനികൾ യുഎസിനുള്ളിൽ അവരുടെ ഉൽപ്പാദന സൗകര്യങ്ങൾ നിർമ്മിക്കാൻ പ്രേരിപ്പിക്കുകയും അതുവഴി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഏപ്രിൽ 2 നാണ് അമേരിക്കയിലേക്ക് വരുന്ന എല്ലാത്തിനും 10 ശതമാനം താരിഫ് ഉൾപ്പെടുത്തിക്കൊണ്ട് ഡോണൾഡ് ട്രംപ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ നിരവധി താരിഫുകൾ ചുമത്തിയത്. ഇന്ത്യയ്ക്ക് 26 ശതമാനമായി താരിഫ് നിശ്ചയിച്ചിട്ടുണ്ട്, അതേസമയം ചൈനയ്ക്ക് 145 ശതമാനം ലെവികൾ ചുമത്തിയതിനെതുടർന്ന് ഏറ്റവും വലിയ തിരിച്ചടിയും നേരിട്ടു.

ടൈം മാഗസിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ഒരു വർഷം മുഴുവൻ വിദേശ ഇറക്കുമതികൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തുകയാണെങ്കിൽ അത് അമേരിക്കയ്ക്ക് ‘പൂർണ്ണ വിജയം’ ആയിരിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്തുകൊണ്ടാണ് ഇത് ഒരു വിജയമാകുമെന്ന് കരുതുന്നതെന്ന് ചോദിച്ചപ്പോൾ, ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങൾ സമ്പന്നരാകാൻ യുഎസിനുമേൽ തീരുവ ചുമത്തിയെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ‘കാരണം അത്രയധികം നികുതിയിലൂടെ രാജ്യത്ത് സമ്പത്ത് വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വർധിച്ച നികുതികൾ നടപ്പാക്കുന്നതിന് രാജ്യങ്ങൾക്ക് 90 ദിവസത്തെ ഇടവേള നൽകിയിട്ടുണ്ട്. ഇതിനകം വാഷിംഗ്ടണുമായി ഒരു കരാറിൽ ഏർപ്പെടുന്നതിനും ഉയർന്ന, നിരക്കുകൾ ഒഴിവാക്കുന്നതിനും 90 ദിന ഇടവേള അവസാനിക്കുന്ന ജൂലൈയ്ക്ക് മുമ്പ് ഡസൻ കണക്കിന് രാജ്യങ്ങൾ ചർച്ചകൾ നടത്തിവരികയാണ്.

You might also like

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

അമേരിക്കയിൽ വീണ്ടും ഭൂചലനം; 2.7 തീവ്രത

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

കമ്പ്യൂട്ടർ ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100% തീരുവ ഏർപ്പെടുത്തും: ട്രംപ്

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച തീരുവ ഇന്ന് പ്രാബല്യത്തില്‍

Top Picks for You
Top Picks for You