newsroom@amcainnews.com

കൊളറാഡോയിലെ ഭൂഗർഭ നിശാക്ലബ്ബിൽ റെയ്ഡ്; നൂറിലധികം അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ

കൊളറാഡോ: നഗരത്തിലെ ഭൂഗർഭ നിശാക്ലബ്ബിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി യുഎസിൽ താമസിച്ചിരുന്നതായി സംശയിക്കുന്ന നൂറിലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. നിശാക്ലബ്ബിലുണ്ടായിരുന്ന 200 പേരിൽ കുറഞ്ഞത് 114 പേർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നവരാണെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് അറിയിച്ചു. കൂടാതെ ഒരു ഡസനിലധികം സൈനികരും സുരക്ഷാ ഗാർഡുകളും നിശാക്ലബ്ബിലുണ്ടായിരുന്നതായി അധികൃതർ പറയുന്നു. ഇവരെ യുഎസ് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷന് കൈമാറി.

നിശാക്ലബ്ബിൽ മയക്കുമരുന്ന് കടത്ത്, വേശ്യാവൃത്തി, അക്രമ കുറ്റകൃത്യങ്ങൾ തുടങ്ങിയവയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ക്ലബ്ബിൽ നിന്ന് കണ്ടെത്തിയ മയക്കുമരുന്നുകളിൽ കൊക്കെയ്നും “ടൂസി” എന്നും അറിയപ്പെടുന്ന പിങ്ക് കൊക്കെയ്നും ഉൾപ്പെടുന്നു.

You might also like

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

Top Picks for You
Top Picks for You