newsroom@amcainnews.com

ഫെഡറല്‍ ഇലക്ഷന്‍: പരാജയപ്പെട്ട പ്രമുഖര്‍

കാനഡയുടെ ഫെഡറല്‍ ഇലക്ഷന്‍ റിസള്‍ട്ട് പൂര്‍ണ്ണമായി പുറത്ത് വരാന്‍ ഇനിയും സമയം എടുക്കുമെന്ന് ഇലക്ഷന്‍ കാനഡ അറിയിച്ചു. പുറത്ത് വന്ന ഫലം അനുസരിച്ച് നിരവധി പ്രമുഖര്‍ പരാജയപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും പ്രതിപക്ഷ നേതാവും ആയ പിയേര്‍ പൊളിയേവ് ,NDP നേതാവ് ജഗ്മീത് സിംഗ്, PPC നേതാവ് മാക്‌സിം ബര്‍നിയര്‍ എന്നിവര്‍ പരാജപ്പെട്ടു. ബ്രാംപ്ടണ്‍ വെസ്റ്റില്‍ മാര്‍ക്ക് കാര്‍ണിയുടെ കാബിനറ്റില്‍ ആരോഗ്യ മന്ത്രി ആയിരുന്ന കമല്‍ ഖേര, ലണ്ടന്‍ -ഫാന്‍ഷാവേയിലെ NDP യുടെ സിറ്റിങ് MP ലിന്‍സെ മത്തേസണ്‍ എന്നിവരുള്‍പ്പടെ പല സിറ്റിങ്ങ് എം.പിമാരും പരാജയപ്പെട്ടു.ബ്രാംപ്ടണ്‍ സൗത്തില്‍ സിറ്റിങ് MP സോണിയ സിന്ധുവും, ബ്രാംപ്ടണ്‍ ഈസ്റ്റില്‍ സിറ്റിങ് MP മനീന്ദര്‍ സിന്ധുവും, ബ്രാംപ്ടണ്‍ നോര്‍ത്ത് – കാലിഡണില്‍ സിറ്റിങ് MP റൂഹി ഷഹോത്തയും, ബ്രാംപ്ടണ്‍ സെന്ററില്‍ അമന്‍ദീപ് സോദി എന്നിവര്‍ നിസാര വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതില്‍ പല റൈഡിങിലെയും ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

You might also like

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

സോഫ്റ്റ് വുഡ് വ്യവസായത്തിന് ഫണ്ട് അനുവദിച്ച് മാർക്ക് കാർണി

നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

Top Picks for You
Top Picks for You