newsroom@amcainnews.com

തെമ്മാടി രാഷ്ട്രം, അവരുടെ പ്രതിരോധമന്ത്രിയുടെ ഏറ്റുപറച്ചിൽ ആരെയും അദ്‍ഭുതപ്പെടുത്തുന്നില്ല; പാക്കിസ്ഥാനെതിരേ ഐക്യരാഷ്ട്ര സംഘടനയിൽ രൂക്ഷവിമർശനവുമായി ഇന്ത്യ

ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് എതിരെ ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) രൂക്ഷവിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാനെ തെമ്മാടി രാഷ്ട്രമെന്നായിരുന്നു യുഎന്നിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേൽ വിശേഷിപ്പിച്ചത്. ‘‘ഭീകരവാദ സംഘങ്ങൾക്കു പണം നൽകുകയും പിന്തുണ നൽകുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ചരിത്രത്തെക്കുറിച്ച് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ടെലിവിഷൻ അഭിമുഖത്തിൽ ഏറ്റുപറയുന്നത് ലോകം മുഴുവൻ കണ്ടു. ഈ ഏറ്റുപറച്ചിൽ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. ലോകത്തു ഭീകരവാദത്തിന് ഇന്ധനം പകരുന്ന ഒരു തെമ്മാടി രാഷ്ട്രമാണു പാക്കിസ്ഥാനെന്ന് അതിലൂടെ തുറന്നുകാട്ടപ്പെടുകയാണ്’’– യോജ്‍ന പട്ടേൽ പറഞ്ഞു.

ഭീകരവാദത്തിന് ഇരകളായവർക്കു സുരക്ഷിതമായ സാഹചര്യം ഒരുക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള വിക്ടിംസ് ഓഫ് ടെററിസം അസോസിയേഷൻ നെറ്റ്‌വർക്കിന്റെ രൂപീകരണവേളയിലായിരുന്നു പാക്കിസ്ഥാനെതിരെ യോജ്‌ന പട്ടേൽ രൂക്ഷവിമർശനം ഉന്നയിച്ചത്. ഭീകരപ്രവർത്തനങ്ങളോട് സഹിഷ്ണുത പാടില്ലെന്ന രാജ്യാന്തര സമൂഹത്തിന്റെ നയം വ്യക്തമാണെന്നു പറഞ്ഞ യോജ്‌ന പട്ടേൽ പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയ്ക്കു നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും രാജ്യാന്തര സമൂഹത്തിനു നന്ദി പറഞ്ഞു.

2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം, സാധാരണ മനുഷ്യർ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ട ഭീകരാക്രമണമാണു പഹൽഗാമിലേത്. പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഇരയായിട്ടുള്ള ഇന്ത്യക്ക്, ഭീകരവാദം ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സമൂഹത്തിനും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ഭീകരവാദത്തെ ഒന്നിച്ച് അപലപിക്കണം’’– യോജ്‌ന പട്ടേൽ പറഞ്ഞു.

You might also like

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

തീപിടുത്തമുണ്ടായെന്ന് ഐഫോൺ എസ്ഒഎസ് അലേർട്ട്: ഹെലികോപ്റ്ററുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി വെർനോൺ സെർച്ച് ആൻഡ് റെസ്‌ക്യൂ സം​​ഘം; ഒടുവിൽ സന്ദേശം സാങ്കേതിക പിഴവെന്ന് കണ്ടെത്തി

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

Top Picks for You
Top Picks for You