newsroom@amcainnews.com

കാണാൻ മനോഹരം, പക്ഷേ… മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഹാനികരം; വസന്തകാലമായതോടെ ഒൻ്റാരിയോയിലുടനീളം സൈബീരിയൻ സ്ക്വിൽ പൂത്തു നില്ക്കുന്നതായി റിപ്പോർട്ട്

കാണാൻ മനോഹരം, പക്ഷേ… മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഹാനികരമായ ഒരു വിഷ സസ്യം ഒൻ്റാരിയോയിലുടനീളം പൂക്കുന്നതായി റിപ്പോർട്ട്. വസന്തകാലമായതോടെയാണ് നീലനിറത്തിലുള്ള പൂക്കൾ ഉള്ള ഈ ചെടി വ്യാപകമായി പൂക്കുന്നത്. പൂന്തോട്ടങ്ങളിലും പുൽത്തകിടികളിലും വനപ്രദേശങ്ങളിലും ഈ ചെടി വളരുന്നുണ്ട്. കാണാൻ മനോഹരമാണെങ്കിലും ഇതിൽ വിഷാംശം അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഇത് കഴിച്ചാൽ വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കും വിഷബാധയേല്ക്കും.

റഷ്യയിൽ നിന്നാണ് ഈ ചെടി വടക്കേ അമേരിക്കയിലേക്ക് എത്തിയത്. സൈബീരിയൻ സ്ക്വിൽ അല്ലെങ്കിൽ സ്കില്ല എന്നറിയപ്പെടുന്ന ഈ ചെടി വടക്കേ അമേരിക്കയിൽ ഒരു അലങ്കാര സസ്യമായിട്ടാണ് ആദ്യം ഉപയോഗിച്ചത്. തിളക്കമുള്ള നീലയും വയലറ്റും കലർന്ന പൂക്കളും, ഏത് സാഹചര്യങ്ങളിലും തഴച്ചുവളരാനുള്ള കഴിവും ഈ ചെടിയെ തോട്ടക്കാർക്ക് പ്രിയങ്കരമാക്കി. എന്നാലും, വേഗത്തിൽ പടരാനുള്ള അതിൻ്റെ കഴിവ് മറ്റ് പ്രാദേശിക സസ്യ ഇനങ്ങളെ പ്രതികൂലമായും ബാധിച്ചു. തണുപ്പിനെ പ്രതിരോധിക്കുന്ന ഈ ചെടി, ഏപ്രിലിൽ മുളച്ചു വരുന്ന വസന്തകാല എഫെമെറലുകളിൽ ആദ്യത്തേതാണ്. മഞ്ഞ് ഉരുകിയതിനു തൊട്ടുപിന്നാലെയാണ് പലപ്പോഴും പൂക്കുന്നത്. ഇത് വേരോടെ പിഴുതെറിയപ്പെട്ടാലും വീണ്ടും മുളയ്ക്കും.

You might also like

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

Top Picks for You
Top Picks for You