newsroom@amcainnews.com

തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്‍റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്

കോട്ടയം: തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്‍റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൗതമിന്‍റെ മരണവും ഇപ്പോള്‍ വിജയകുമാറിന്‍റെയും മീരയുടെയും മരണവും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഗൗതമിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്.

2017 ജൂൺ 3 നാണ് മകന്‍റെ മരണം. വിജയകുമാറിന്‍റെ മകൻ ഗൗതമിന്‍റെ മരണത്തിൽ കഴിഞ്ഞ മാസം 21നാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിബിഐ എഫ്ഐആറിട്ട് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ദമ്പതികളുടെ കൊലപാതകം. ഇതിനാൽ തന്നെ മൂന്നു മരണങ്ങള്‍ തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യമടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്. മകന്‍റെ മരണത്തിൽ വിജയകുമാറിന്‍റെ ഹര്‍ജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം, വീട്ടിൽ മോഷണശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ടുപേരുടെയും ശരീരത്തിലെ ആഭരണങ്ങല്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നതായും സൂചനയില്ല. വീടിന്‍റെ ഹാളിലാണ് വിജയകുമാറിന്‍റെ മൃതദേഹം കിടന്നത്. വീടിന്‍റെ കിടപ്പുമുറിയിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്.

You might also like

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

Top Picks for You
Top Picks for You