newsroom@amcainnews.com

ധാതു സമ്പത്ത് ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന വാഗ്ദാനവുമായി കനേഡിയൻ ഫെഡറൽ, പ്രവിശ്യാ നേതൃത്വങ്ങൾ

ഒൻ്റാരിയോ: ധാതു സമ്പത്ത് ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന വാഗ്ദാനവുമായി കനേഡിയൻ ഫെഡറൽ, പ്രവിശ്യാ നേതൃത്വങ്ങൾ. വ്യാപാര യുദ്ധവും നിർണ്ണായക ധാതുസമ്പത്തും ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങൾ കാനഡയുടെ സമ്പന്നമായ ധാതു നിക്ഷേപങ്ങളെ വീണ്ടും ശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന് ഫെഡറൽ, പ്രവിശ്യാ നേതാക്കൾ വാഗ്ദാനം ചെയ്തു.

കാനഡയെ അമേരിക്കയോട് ചേർക്കാനുള്ള താല്പര്യം ട്രംപ് തുറന്ന് പ്രകടിപ്പിച്ചതോടെയാണ് രാജ്യത്തെ നിർണായക ധാതുക്കളിലുള്ള താൽപര്യം വർദ്ധിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു. ഒൻ്റാരിയോയിലെ 500 കിലോമീറ്റർ വരുന്ന റിങ് ഓഫ് ഫയർ ഏരിയ നിക്കൽ, പ്ലാറ്റിനം, ചെമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ്. അധികാരത്തിൽ എത്തിയാൽ ആറ് മാസത്തിനകം ഇവിടെ ഖനനത്തിനുള്ള എല്ലാ നടപടികളും എടുക്കുമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ അറിയിച്ചു. ഒരു ബില്യൻ ഡോളർ മുടക്കി ഇവിടേക്ക് റോഡ് ശൃംഖല നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. റിങ് ഓഫ് ഫയർ മേഖലയുടെ വികസനത്തിനായി ഒൻ്റാരിയോ സർക്കാരുമായി ചേർന്ന് യോജിച്ച് പ്രവർത്തിക്കുമെന്ന് ലിബറൽ പാർട്ടി നേതാവ് മാർക് കാർണിയും അറിയിച്ചു.

മേഖലയുടെ വികസനത്തിനായി പ്രാദേശിക ഭരണകൂടവും നടപടി തുടങ്ങിയിട്ടുണ്ട്. ഖനികളുടെയും മറ്റ് വൻകിട പദ്ധതികളുടെയും വികസനം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണത്തിന് ഒൻ്റാരിയോ സർക്കാർ വ്യാഴാഴ്ച തുടക്കമിട്ടു. റിങ് ഓഫ് ഫയർ അടക്കമുള്ള ചില പ്രദേശങ്ങളെ പ്രത്യേക സാമ്പത്തിക മേഖലകൾ” ആയി പ്രഖ്യാപിച്ച് കൊണ്ടാണ് വികസനം നടപ്പിലാക്കുക. എന്നാൽ വികസന പ്രവർത്തനങ്ങൾ തദ്ദേശീയർക്കിടയിൽ ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ തങ്ങളോട് ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ഇവർ ആവശ്യപ്പെട്ടു.

You might also like
Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

Cancer drug price control: New central move will not benefit patients

കാൻസർ മരുന്ന് വിലനിയന്ത്രണം: പുതിയ കേന്ദ്ര നീക്കം രോഗികൾക്ക് പ്രയോജനം ചെയ്യില്ല

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

Top Picks for You
Top Picks for You