newsroom@amcainnews.com

ഏഷ്യയിലുടനീളം വ്യാപാരം ശക്തിപ്പെടുത്താന്‍ വിദേശ സഞ്ചാരത്തിനൊരുങ്ങി ഡാനിയേല്‍ സ്മിത്ത്

എഡ്മിന്റന്‍ : ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ട് ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. ഒരാഴ്ചത്തെ മീറ്റിങ്ങുകള്‍ക്കായി പസഫിക് കടന്നുള്ള യാത്ര ഇന്ന് ആരംഭിക്കുമെന്ന് ഡാനിയേല്‍ സ്മിത്തിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏഷ്യയിലുടനീളം ആല്‍ബര്‍ട്ടയുടെ ഊര്‍ജ്ജം, കൃഷി, മറ്റ് വിപണികള്‍ എന്നിവ വളര്‍ത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം.

ജപ്പാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇറക്കുമതിക്കാര്‍, ഊര്‍ജ്ജ, കാര്‍ഷിക മേഖലാ നേതാക്കള്‍ എന്നിവരുമായി സ്മിത്ത് കൂടിക്കാഴ്ച നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. ജപ്പാന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ, ഭക്ഷ്യസുരക്ഷാ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ആല്‍ബര്‍ട്ടയെ അനുയോജ്യ പങ്കാളിയായി ഉയര്‍ത്തും.

2024-ല്‍ ആല്‍ബര്‍ട്ടയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായിരുന്നു ജപ്പാന്‍. ആല്‍ബര്‍ട്ടയുടെ ജപ്പാനിലേക്കുള്ള കയറ്റുമതി ഏകദേശം 270 കോടി ഡോളറായിരുന്നു. ഊര്‍ജ്ജ കയറ്റുമതിയില്‍ നിന്നുള്ള വരവ് ആകെത്തുകയുടെ ഏകദേശം 100 കോടി ഡോളറായിരുന്നു.

പിന്നീട്, ആല്‍ബര്‍ട്ടയുമായി ദീര്‍ഘകാല സഹോദര പ്രവിശ്യാ ബന്ധമുള്ള ദക്ഷിണ കൊറിയയിലെ ഗാങ്വോണ്‍ സ്റ്റേറ്റ് സന്ദര്‍ശിക്കും. കൊറിയന്‍ കമ്പനികള്‍ പ്രവിശ്യയില്‍ ഗണ്യമായ നിരവധി നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും നിരവധി കമ്പനി ആസ്ഥാനങ്ങള്‍ കാല്‍ഗറിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ആല്‍ബര്‍ട്ടയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2024 ല്‍ ഏകദേശം 150 കോടി ഡോളറായിരുന്നു. 2024-ല്‍ ആല്‍ബര്‍ട്ടയുടെ ഈ മേഖലയിലേക്കുള്ള മൊത്തം കയറ്റുമതി 120 കോടി ഡോളറായിരുന്നുവെന്നും അതില്‍ പ്രധാനമായും ഊര്‍ജ്ജം, നിക്കല്‍, മാംസം, വുഡ് പള്‍പ്പ് എന്നിവയായിരുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു

You might also like
Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Assassination plot against Polish Prime Minister foiled; suspect arrested

പോളണ്ട് പ്രധാനമന്ത്രിക്കെതിരെ വധശ്രമ നീക്കം; പ്രതി പിടിയിൽ

Top Picks for You
Top Picks for You