newsroom@amcainnews.com

ജയില്‍ സന്ദര്‍ശിച്ച് മാര്‍പാപ്പ; തടവുകാര്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്നു

വത്തിക്കാന്‍ സിറ്റി : ശ്വാസകോശ അണുബാധയെത്തുടര്‍ന്നുള്ള ചികിത്സയ്ക്കുശേഷം വിശ്രമത്തില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ റോമിലെ റജീന ചേലി ജയില്‍ സന്ദര്‍ശിച്ച് തടവുകാര്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. വത്തിക്കാന്‍ സിറ്റിയില്‍നിന്ന് 5 മിനിറ്റ് കാര്‍യാത്ര ദൂരമേയുള്ളൂ ജയിലിലേക്ക്. വീല്‍ചെയറിലെത്തിയ മാര്‍പാപ്പയെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. 70 തടവുകാരുടെ സംഘവുമായി അദ്ദേഹം സംസാരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

5 ആഴ്ച ആശുപത്രിയിലായിരുന്ന മാര്‍പാപ്പ കഴിഞ്ഞ മാസം 23ന് ആണ് ആശുപത്രി വിട്ടത്. 2 മാസം പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുന്ന മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ രണ്ടു ഞായറാഴ്ചകളില്‍ വേദിയിലെത്തി.

You might also like

കാനഡയും തുർക്കിയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു

സ്വർണ്ണം, ഓഹരി, ഓപ്ഷൻസ് ട്രേഡിങ്: സംശയങ്ങളും വിദഗ്ധ മറുപടികളും

ആൽബർട്ട-ഒൻ്റാരിയോ എണ്ണ പൈപ്പ് ലൈൻ പ്രഖ്യാപിച്ച് ഡഗ് ഫോർഡും ഡാനിയേൽ സ്മിത്തും

യുഎസിലെ മെറിലാന്‍ഡില്‍ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 28 പേര്‍ക്ക് പരുക്ക്

കാനഡയിൽ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളിൽ കാൽഗറി ഒന്നാമത്

കാനഡ ക്രിട്ടിക്കൽ മിനറൽസ് ആക്സിലറേറ്ററിന് കീഴിലുള്ള ആദ്യ കരാർ പ്രഖ്യാപിച്ച് കാനഡ

Top Picks for You
Top Picks for You