newsroom@amcainnews.com

താരിഫ് യുദ്ധത്തിനിടയില്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ചൈന; നാലുമാസത്തിനിടെ അനുവദിച്ചത് 85,000 വീസകള്‍

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിനിടെ, ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കൂടുതല്‍ വീസ അനുവദിച്ച് ചൈന. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ ഒമ്പതുവരെ ഇന്ത്യക്കാര്‍ക്ക് 85,000ത്തിലേറെ വീസ അനുവദിച്ചെന്ന് ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് പറഞ്ഞു. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കാനായി വീസാ ചട്ടങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈന സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വീസ ലഭിക്കാന്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നേരിട്ട് വീസ സെന്ററുകളില്‍ അപേക്ഷ നല്‍കാം. കുറഞ്ഞ കാലയളവിലേക്ക് ചൈനയിലേക്ക് പോകാന്‍ ബയോമെട്രിക് ഡേറ്റ നല്‍കണമെന്ന് നിര്‍ബന്ധമില്ല. ഇത് പ്രോസസിങ് സമയം കുറക്കുന്നു. വീസ ഫീസും കുറച്ചിട്ടുണ്ട്. നേരത്തെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ചൈനയിലേക്കുള്ള യാത്ര ഗണ്യമായി കുറഞ്ഞിരുന്നു. മെഡിക്കല്‍ കോഴ്‌സുകളില്‍ ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചൈനീസ് സര്‍വകലാശാലകളില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്.

You might also like

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

വെസ്റ്റ്‌ജെറ്റ് സൈബർ ആക്രമണം: അന്വേഷണം ആരംഭിച്ചു

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

Top Picks for You
Top Picks for You