newsroom@amcainnews.com

കാട്ടുതീ മോണിറ്ററിങ് സിസ്റ്റത്തിലേക്ക് ധനസഹായം അനുവദിച്ച് ആല്‍ബര്‍ട്ട

എഡ്മിന്റന്‍: ആല്‍ബര്‍ട്ടയില്‍ കാട്ടുതീ സീസണിന് തുടക്കമായതോടെ മോണിറ്ററിങ് സിസ്റ്റത്തിലേക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രവിശ്യാ സര്‍ക്കാര്‍. 150 കാലാവസ്ഥാ കേന്ദ്രങ്ങളുടെ ശൃംഖല നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് 9 ലക്ഷം ഡോളര്‍ അനുവദിച്ചത്. ഇതോടെ തീപിടിത്ത സാഹചര്യങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്ന് ആല്‍ബര്‍ട്ട വൈല്‍ഡ് ഫയര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

താപനില, ഈര്‍പ്പം, കാറ്റ്, തുടങ്ങിയ പാരിസ്ഥിതിക സാഹചര്യങ്ങള്‍ ഈ സ്റ്റേഷനുകള്‍ തത്സമയം നിരീക്ഷിക്കുന്നു. കൂടാതെ സീസണിന്റെ തുടക്കത്തില്‍ ആല്‍ബര്‍ട്ടയിലെ തീപിടിത്ത സാധ്യതാ സൂചകങ്ങളായ മഞ്ഞുപാളികളുടെ അളവ് നിരീക്ഷിക്കാനും മോണിറ്ററുകള്‍ക്ക് കഴിയുമെന്ന് പ്രവിശ്യാ വൈല്‍ഡ്ഫയര്‍ ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് മാനേജര്‍ ക്രിസ്റ്റി ടക്കര്‍ പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ പ്രവിശ്യയിലുടനീളം 10 കാട്ടുതീ ഉണ്ടായിട്ടുണ്ട് . എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാട്ടുതീയുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അറുപതോളം കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്തത്.

You might also like

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

Top Picks for You
Top Picks for You