newsroom@amcainnews.com

പ്രതികാര താരിഫില്‍ തിരിച്ചടിച്ച് ചൈന : യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125% താരിഫ്

ബെയ്ജിംങ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് നടപടിക്കെതിരെയുള്ള തിരിച്ചടി ശക്തമാക്കി ചൈന. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് 84% ല്‍ നിന്ന് 125% ആയി ഉയര്‍ത്തിയതായി ചൈനീസ് ധനകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് കൂടുതല്‍ താരിഫ് ചുമത്തുന്നത് തുടര്‍ന്നാല്‍ അത് ലോക സമ്പദ്വ്യവസ്ഥയുടെ ചരിത്രത്തില്‍ ഒരു തമാശയായി മാറുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ട്രംപ് മറ്റ് രാജ്യങ്ങള്‍ക്കുള്ള താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചപ്പോഴും, താരിഫ് വര്‍ധിപ്പിച്ചുകൊണ്ട് ചൈനയുമായുള്ള വ്യാപാരയുദ്ധം രൂക്ഷമാക്കിയതിന് പിന്നാലെയാണ് ചൈനയുടെ നടപടി.

അതേസമയം ചൈനക്കെതിരെ അമേരിക്കന്‍ തീരുവ 145 ശതമാനമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചൈനയുമായി അമേരിക്ക ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍, ചൈന ആദ്യം മുന്നോട്ട് വരണമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നത്. ട്രംപിന്റെ പകരചുങ്കത്തിനെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്.

You might also like

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ഇന്ത്യയ്ക്ക് 25% അധിക തീരുവ ചുമത്തി ട്രംപ്

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

കാനഡയിൽ എംബസി സ്ഥാപിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ

Top Picks for You
Top Picks for You