newsroom@amcainnews.com

കാനഡയില്‍ ജീവിതച്ചിലവ് കുറവുള്ള നഗരം എഡ്മിന്റന്‍: റിപ്പോര്‍ട്ട്

എഡ്മിന്റന്‍ : കാനഡയില്‍ ജീവിതച്ചിലവ് കുറവുള്ള നഗരം എഡ്മിന്റനാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് തന്നെ ജീവിതച്ചിലവ് ഏറ്റവും കുറവുള്ള പ്രവിശ്യയായ ആല്‍ബര്‍ട്ടയിലെ രണ്ട് പ്രവിശ്യകള്‍ താരതമ്യം ചെയ്താണ് എഡ്മിന്റന്‍ മുന്നിലാണെന്ന് നംബിയോ ഡാറ്റ വെബ്സൈറ്റ് കണ്ടെത്തിയത്. കാല്‍ഗറിയില്‍ നാലംഗ കുടുംബത്തിന് പ്രതിമാസം 5,627 ഡോളര്‍ ചിലവ് വരുമ്പോള്‍ എഡ്മിന്റനില്‍ ഇത് 5,200 ഡോളറാണ്. അതായത്, കാല്‍ഗറിയെക്കാള്‍ 390 ഡോളര്‍ കുറവ്.

അതേസമയം, എഡ്മിന്റനില്‍ വാടക ഒഴികെ കാല്‍ഗറിയെ അപേക്ഷിച്ച് പ്രതിമാസ ജീവിതച്ചെലവ് 100 ഡോളര്‍ കുറവാണ് . എഡ്മിന്റന്‍ നഗരത്തില്‍ ജീവിതച്ചിലവ് കുറയാന്‍ ഒരു പ്രധാന കാരണം ഇവിടുത്തെ ഭവന നിര്‍മ്മാണ പദ്ധതികളിലും ഓപ്പണ്‍ ഭവന നയങ്ങളിലും സിറ്റി സ്വീകരിക്കുന്ന നടപടികളാണ്. ഇത് വാടക വീടുകളുടെ വിതരണം വര്‍ധിപ്പിച്ചു. അതിനാല്‍ തന്നെ ഇവിടെ മറ്റു നഗരങ്ങളെക്കാള്‍ വാടക നിരക്ക് കുറവാണ്. എന്നാല്‍, കാല്‍ഗറിയില്‍ ഇതിനേക്കാള്‍ ഇരട്ടി വാടക നല്‍കേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ട്പറയുന്നു.

You might also like

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You