newsroom@amcainnews.com

വ്യാപാരയുദ്ധത്തെ പ്രതിരോധിക്കാന്‍ നികുതി ഇളവു പ്രഖ്യാപിച്ച് ഒന്റാരിയോ സര്‍ക്കാര്‍

ടൊറന്റോ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഒന്റാരിയോ സര്‍ക്കാര്‍. ബിയര്‍ വൈന്‍, സ്പിരിറ്റ് ടാക്സ്, ഗ്യാസോലിന്‍ ടാക്‌സ് എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത ഭരണനിര്‍വ്വഹണ നികുതികള്‍ക്കാണ് നികുതു ഇളവ് നല്‍കുക.

ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 1 വരെ ആറ് മാസത്തേക്ക് സാവകാശം നല്‍കുന്നത്. ട്രംപ് താരിഫുകളില്‍ നിന്ന് തൊഴിലാളികളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി 1,100 കോടി ഡോളറിന്റെ സഹായ പാക്കേജും പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നികുതി അടക്കുന്നതിന് ആറ് മാസത്തെ സാവകാശത്തിന് പുറമേ, തൊഴിലാളികളെ ജോലിയില്‍ നിലനിര്‍ത്തുന്നതിന് വര്‍ക്ക്പ്ലെയ്സ് സേഫ്റ്റി ഇന്‍ഷുറന്‍സ് ബോര്‍ഡ് (WSIB) വഴി യോഗ്യരായ ബിസിനസുകള്‍ക്ക് 200 കോടി ഡോളര്‍ റിബേറ്റും നല്‍കുമെന്ന് ഒന്റാരിയോ ധനമന്ത്രി പീറ്റര്‍ ബെത്ലെന്‍ഫാല്‍വി പറഞ്ഞു. യുഎസ് ചുമത്തിയ താരിഫുകളുടെ ആഘാതത്തില്‍ നിന്ന്് ഒന്റാറിയോയിലെ തൊഴിലാളികളെയും ബിസിനസുകളെയും കുടുംബങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് കടമയുണ്ടെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.

You might also like

പസഫിക്കിനെ പിടിച്ചുകുലുക്കിയ ചൈനയുടെ മിസൈൽ പരീക്ഷണം: ആശങ്കയോടെ ലോകരാജ്യങ്ങൾ

കാനഡയിൽ വിമാന സർവീസുകൾ താറുമാറായി: ടൊറന്റോ, മോൺട്രിയൽ വിമാനത്താവളങ്ങളെ സാരമായി ബാധിച്ചു

കാനഡ സാമ്പത്തിക മാന്ദ്യത്തിലെന്ന് പുതിയ കൺസർവേറ്റീവ് ഫിനാൻസ് ക്രിട്ടിക്; പാർട്ടിയിൽ വൻ നേതൃമാറ്റം

നാറ്റോ ഉച്ചകോടി: പ്രതിരോധ നയങ്ങളെയും അന്തർവാഹിനി കരാറിനെയും കുറിച്ച് കാർണി

മാന്‍ഹട്ടനില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ തൂണുകള്‍ വളഞ്ഞു: ആളുകളെ ഒഴിപ്പിച്ചു

ഫിലിപ്പീൻസ് സെനറ്റർ റോഡാന്റെ മാർക്കോലെറ്റയുടെ അറസ്റ്റും രാഷ്ട്രീയ പ്രതിസന്ധിയും

Top Picks for You
Top Picks for You