newsroom@amcainnews.com

മലയാളികളുടെ ഐക്യവും സ്നേഹവും വിളിച്ചോതി വർണ്ണം 2025 വർണ്ണോജ്വലമാക്കാൻ ഒരുങ്ങി കനേഡ്യൻ മലയാളികൾ; സ്പോൺസർമാരെ ആദരിക്കൽ ചടങ്ങും ആദ്യ ടിക്കറ്റ് വിൽപ്പനയും നടത്തി

ലണ്ടൻ ഒൻ്റാരിയോ: കാനഡയിലെ മലയാളികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ലണ്ടൻ ഒൻ്റാരിയോയിൽ മലയാളികളുടെ ഐക്യവും സ്നേഹവും വിളിച്ചോതി വർണ്ണം 2025 വർണ്ണോജ്വലമാക്കാൻ ഒരുങ്ങി മലയാളികൾ. ലണ്ടനിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ ഒന്ന് ചേർന്ന് അവതരിപ്പിക്കുന്ന വർണ്ണം 2025 മെയ് 10-നാണ് നടത്തപ്പെടുന്നത്. അതിനു മുന്നോടിയായി മാർച്ച് 22-നു സ്പോൺസർമാരെ ആദരിക്കൽ ചടങ്ങും വർണ്ണം 25-ന്‍റെ ആദ്യ ടിക്കറ്റ് വിൽപ്പനയും നടന്നു. ആദ്യ ടിക്കറ്റ് വിൽപ്പന വർണ്ണം 2025 നു നേതൃത്വം നൽകുന്ന ലണ്ടൻ സെൻ്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളി വികാരി ഫാ. പ്ലോജൻ ആന്‍റണിയും മെഗാ സ്പോൺസർ ബോബൻ ജയിംസ് ഓട്ടോ ഗ്രൂപ്പ് (ട്രിനിറ്റി ഗ്രൂപ്പ്‌) പ്രതിനിധിയും ചേർന്ന് ഇടവകാംഗങ്ങളായ ജസ്റ്റിൻ മാത്യു, ജെറിൻ മാത്യു എന്നിവർക്ക് നൽകി നിർവ്വഹിച്ചു.

ചടങ്ങിൽ ജെറിൽ കുര്യൻ ജോസ് സ്വാഗതം ആശംസിച്ചു. പള്ളി വികാരി ഫാ. പ്ലോജൻ ആന്‍റണി മുഖ്യപ്രഭാഷണം നടത്തി. വർണ്ണം 2025 മുഖ്യ കോ ഓർഡിനേറ്റർ ഇമ്മാനുവേൽ ചിമ്മിനിക്കാട്ട് സ്പോൺസേഴ്‌സിനെ പരിചയപ്പെടുത്തി. പ്രോഗ്രാം കോ ഓർഡിനേറ്റർ റിൻ്റോ മാത്യു പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിച്ചു. രാജേഷ് ജോസ് വർണ്ണം 2025-ന് വിജയാശംസകൾ നേർന്നു. പബ്ലിസിറ്റി കൺവീനർ ഡിനോ വെട്ടം നന്ദി പറഞ്ഞു.

പ്ലാറ്റിനം സ്പോൺസർ ലണ്ടൻ SAR ഗ്രൂപ്പ് ഉടമ റാണു വർഗീസ്, ഗോൾഡ് സ്പോൺസേഴ്‌സ്, സിൽവർ സ്പോൺസേഴ്‌സ്, മറ്റ്‌ സാമൂഹ്യ-സാംസ്കാരിക സംഘടന ഭാരവാഹികൾ, വിവിധ പള്ളികളുടെ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടികൾക്ക് സെൻ്റ് മേരീസ് സിറോ മലബാർ കാതോലിക്ക പള്ളി കൈക്കാരന്മാരായ ഷിനോ ജോർജ്, ബിജു കുര്യാക്കോസ്, ബാബു ചിരിയാൻ, ജെറിൽ കുര്യൻ ജോസ് എന്നിവർ നേതൃത്വം നൽകി.

You might also like
"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

Top Picks for You
Top Picks for You