newsroom@amcainnews.com

കനേഡിയൻ രക്ഷിതാക്കൾക്ക് ആശ്വാസമായി കാനഡ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റ്; സിസിബി വിതരണം മാർച്ച് 20ന് ആരംഭിക്കും

ഓട്ടവ: വർധിച്ചു വരുന്ന ജീവിതച്ചെലവുകൾക്കിടയിൽ കനേഡിയൻ കുടുംബങ്ങൾക്ക് ആശ്വാസമായി കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) പേയ്‌മെൻ്റ് മാർച്ച് 20-ന് വിതരണം ചെയ്യും. ഡയപ്പറുകളും ഡേകെയറും മുതൽ സ്‌കൂൾ സപ്ലൈകളും സ്‌പോർട്‌സ് ഫീസും അടക്കം കുട്ടികളെ വളർത്തുന്നതിനുള്ള കുതിച്ചുയരുന്ന ചെലവുകൾ നേരിടുന്ന രക്ഷിതാക്കൾക്ക് കാനഡ ചൈൽഡ് ബെനിഫിറ്റ് ആശ്വാസമാണ്. മാർച്ച് 20, ഏപ്രിൽ 17, മെയ് 20, ജൂൺ 20, ജൂലൈ 18, ഓഗസ്റ്റ് 20, സെപ്റ്റംബർ 19, ഒക്ടോബർ 20, നവംബർ 20, ഡിസംബർ 12 എന്നീ തീയതികളിലാണ് അടുത്ത കാനഡ ചൈൽഡ് ബെനിഫിറ്റ് വിതരണം ചെയ്യുക.

2016 ജൂലൈയിൽ ആരംഭിച്ച കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) കാനഡയിലെ യോഗ്യരായ കുടുംബങ്ങൾക്ക് നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റുകൾ നൽകുന്ന ഒരു പ്രധാന സർക്കാർ പ്രോഗ്രാമാണ്. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് കൂടുതൽ തുക അനുവദിച്ചുകൊണ്ട്, ശക്തമായ പിന്തുണ നൽകുന്നതിനാണ് സിസിബി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടിയുടെ പ്രായം, രക്ഷിതാവിൻ്റെ റസിഡൻസി സ്റ്റാറ്റസ്, കുടുംബത്തിൻ്റെ വരുമാനം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിസിബിയുടെ യോഗ്യത നിർണ്ണയിക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കാനഡ ചൈൽഡ് ബെനിഫിറ്റ് ലഭിക്കും. കുട്ടിക്ക് 18 വയസ്സ് തികയുന്ന മാസം വരെ പേയ്‌മെൻ്റുകൾ ലഭിക്കുന്നത് തുടരും.

പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി 2025-2026 ആനുകൂല്യ വർഷത്തേക്കുള്ള കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) തുക ജൂലൈ മുതൽ വർധിപ്പിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി പ്രഖ്യാപിച്ചു. 2.7% വർധനയാണ് പ്രതീക്ഷിക്കുന്നത്. CCB തുക വർധിക്കുന്നതോടെ 6 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി 666.42 ഡോളർ വരെയും 6 മുതൽ 17 വയസ്സുവരെയുള്ളവർക്ക് 562.33 ഡോളർ വരെയും പ്രതിമാസം ലഭിക്കും. വാർഷികാടിസ്ഥാനത്തിൽ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ജൂലൈ മുതൽ 7,997 ഡോളറും ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് 6,748 ഡോളറുമായിരിക്കും ലഭിക്കുക.

You might also like

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You