newsroom@amcainnews.com

യുഎസ് താരിഫ് അനിശ്ചിതത്വം: ബ്രിട്ടിഷ് കൊളംബിയയിലെ റിയൽ എസ്റ്റേറ്റ് വിപണിയെ ബാധിച്ചെന്ന് റിപ്പോർട്ട്; ഭവനവിൽപ്പനയിൽ 10% ഇടിവ്

വൻകൂവർ: യുഎസ് ചുമത്തിയ താരിഫുകളുടെ ആഘാതങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം പ്രവിശ്യയിലെ റിയൽ എസ്റ്റേറ്റ് വിപണിയെ ബാധിച്ചതായി ബ്രിട്ടിഷ് കൊളംബിയ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (BCREA). 2024-ലെ ഇതേ മാസത്തെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിലെ വീടുകളുടെ വിൽപ്പന ഏകദേശം 10% കുറഞ്ഞതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. അസോസിയേഷൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ മാസം 4,947 വീടുകളുടെ വിൽപ്പനയാണ് നടന്നത്.

പ്രവിശ്യയിലെ വീടുകളുടെ ശരാശരി വിലയും കുറഞ്ഞു. 2024 ഫെബ്രുവരിയിലെ 987,811 ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 ഫെബ്രുവരിയിലെ ശരാശരി വീടുകളുടെ വില 2.4% കുറഞ്ഞ് 964,349 ഡോളറിലെത്തിയതായി BCREA പറയുന്നു. 2024 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ, വർഷാവർഷം വീടുകളുടെ വിൽപ്പന മൂല്യം 4.5% കുറഞ്ഞ് 880 കോടി ഡോളറിലെത്തിയതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു.

You might also like

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

Top Picks for You
Top Picks for You