newsroom@amcainnews.com

കാനഡയിൽ നിന്നുള്ള സ്റ്റീൽ-അലുമിനിയം ഇറക്കുമതി താരിഫ് ഇരട്ടിയാക്കാനുള്ള പദ്ധതിയിൽനിന്ന് ഡോണൾഡ് ട്രംപ് പിന്മാറിയതായി റിപ്പോർട്ട്

ടൊറൻ്റോ: കാനഡയിൽ നിന്നുള്ള സ്റ്റീൽ-അലുമിനിയം ഇറക്കുമതി താരിഫ് ഇരട്ടിയാക്കാനുള്ള പദ്ധതിയിൽ നിന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പിന്മാറിയതായി റിപ്പോർട്ട്. ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് മൂന്ന് യുഎസ് സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി സർചാർജ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സമ്മതിച്ചതിനെത്തുടർന്നാണിത്. പ്രസിഡൻ്റിൻ്റെ കൗൺസിലർ പീറ്റർ നവാരോ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സ്റ്റീൽ, അലുമിനിയം എന്നിവയുടെ 25% താരിഫ് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച, യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി സംസാരിച്ച ശേഷം വൈദ്യുതി സർചാർജ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഫോർഡ് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിൽ ഹോവാർഡ് ലുട്നിക്കുമായി കൂടിക്കാഴ്ച നടത്തുമെന്നും ഫോർഡ് അറിയിച്ചിട്ടുണ്ട്.

You might also like

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

Top Picks for You
Top Picks for You