newsroom@amcainnews.com

മസ്‌കിൻ്റെ ‘X’ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പണിമുടക്കി

ന്യൂയോർക്ക്: ഇലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘X’ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പണിമുടക്കി. മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന ‘X’ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ലിങ്കുകൾ പ്രവർത്തിക്കുന്നതിലും ലോഗിൻ ചെയ്യുന്നതിലും ഫോട്ടോകൾ ലോഡ് ചെയ്യുന്നതിലും തകരാറുകൾ അനുഭവപ്പെട്ടു. 56% പ്രശ്‌നങ്ങളും എക്‌സ് ആപ്പിൽ റിപ്പോർട്ട് ചെയ്തപ്പോൾ 33% തകരാർ വെബ്‌സൈറ്റിലാണ് നേരിട്ടത്. ആഗോള തലത്തിൽ സാങ്കേതിക തകരാറുകൾ ട്രാക്ക് ചെയ്യുന്ന ടെക് കമ്പനിയായ ഡൗൺ ഡിറ്റക്ടർ നൽകുന്ന വിവരമനുസരിച്ച് 3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്സുമായി ബന്ധപ്പെട്ട് ലഭിച്ചത്.

തിങ്കളാഴ്ച രാവിലെ പതിനൊന്നര വരെ കാനഡയിലും അമേരിക്കയിലുമുള്ള ഇരുപത്തിഅയ്യായിരത്തിലധികം ഉപയോക്താക്കൾക്ക് തകരാർ അനുഭവപ്പെട്ടതായി ട്രാക്കിങ് വെബ്സൈറ്റായ Downdetector.com റിപ്പോർട്ട് ചെയ്തു. അതേസമയം നിരവധി ഉപയോക്താക്കൾ നേരത്തെ തന്നെ തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി എക്സ് ഉപയോക്താക്കൾക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈൻ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല. പ്രശ്നങ്ങൾ പരിഹരിച്ച് നിലവിൽ എക്സ് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.

You might also like

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

Top Picks for You
Top Picks for You