newsroom@amcainnews.com

ഹോസ്റ്റലിൽ ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്ന് സിഇടി അടച്ചു, നിയന്ത്രണം 15 വരെ‌; ക്ലാസുകൾ ഓൺലൈനിലൂടെ

തിരുവനന്തപുരം: കോളജ് ഹോസ്റ്റലിൽ ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്ന് ശ്രീകാര്യം എൻജിനീയറിങ് കോളജ് അടച്ചു. രോഗം പടരാതിരിക്കാൻ പുരുഷ, വനിതാ ഹോസ്റ്റലുകളും അടച്ചു. 15 വരെയാണ് നിയന്ത്രണം. ഇന്നലെ വൈകിട്ട് എല്ലാവരും ഒഴിയണമെന്ന് പ്രിൻസിപ്പാൾ ഉത്തരവിറക്കി. പ്രദേശത്ത് 40 ഓളം പ്രൈവറ്റ് ഹോസ്റ്റലുകളും ഉണ്ട്.

എല്ലാ ഹോസ്റ്റലും അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. സിഇടിയിലെ വനിതാ ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിക്കാണ് ആദ്യം ചിക്കൻ പോക്സ് പിടിപെട്ടത്. ഈ മുറിയിൽ മറ്റു മൂന്നു കുട്ടികൾ ഒപ്പമുണ്ട്. ഇവരെല്ലാം തുടർച്ചയായി കോളജിൽ പോയി വന്നു സമ്പർക്കം പുലർത്തിയവരാണ്. ഇവർക്കും രോഗസാധ്യത സംശയിച്ചാണ് മുൻകരുതലായി കോളജ് അടക്കാൻ തീരുമാനിച്ചത്. പാങ്ങപ്പാറ ഗവ. ആശുപത്രിയിൽ നിന്നും ആരോഗ്യ പ്രവർത്തകർ കോളജ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.

കുട്ടികൾക്ക് പരീക്ഷ അടുത്തുവരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കോളജ് അടച്ചതെന്നും പകരം ഓൺലൈൻ ക്ലാസുകൾ മുടക്കമില്ലാതെ നടക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ യോഗം ചേരുമെന്ന് കൗൺസിലർ ബിന്ദു അറിയിച്ചു.

You might also like

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

Top Picks for You
Top Picks for You