newsroom@amcainnews.com

അപ്രതീക്ഷിതമായി തീപിടിക്കാൻ സാധ്യത; കാനഡയിൽ എൽജി ബ്രാൻഡ് കിച്ചൻ സ്റ്റൗ തിരിച്ചു വിളിച്ചു

ഓട്ടവ: അപ്രതീക്ഷിതമായി തീപിടിക്കാൻ സാധ്യത ഉള്ളതിനാൽ കാനഡയിൽ വിറ്റഴിച്ച എൽജി ബ്രാൻഡ് കിച്ചൻ സ്റ്റൗ തിരിച്ചു വിളിച്ച് ഹെൽത്ത് കാനഡ. കൊറിയയിലും മെക്സിക്കോയിലും നിർമ്മിച്ച സ്ലൈഡ്-ഇൻ, ഫ്രീസ്റ്റാൻഡിംഗ് എൽജി ഇലക്ട്രിക് കിച്ചൻ സ്റ്റൗ ആണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2016 മെയ് മുതൽ 2024 ജൂൺ വരെ, കറുപ്പും സ്റ്റെയിൻലെസ് സ്റ്റീൽ നിറവും 30 ഇഞ്ച് വീതിയുമുള്ള 137,257 ഉൽപ്പന്നങ്ങൾ കാനഡയിൽ വിറ്റതായി എൽജി അറിയിച്ചു.

തിരിച്ചുവിളിച്ച കിച്ചൻ സ്റ്റൗവിൻറെ മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്ന നോബുകളിൽ മനുഷ്യരോ വളർത്തുമൃഗങ്ങളോ അറിയാതെ സ്പർശിച്ചാൽ പ്രവർത്തനക്ഷമമാകും. ഇത് തീപിടുത്തത്തിന് കാരണമാകുമെന്ന് ഹെൽത്ത് കാനഡ പറയുന്നു. ഫെബ്രുവരി 12 വരെ, കാനഡയിൽ ഒരു ചെറിയ പൊള്ളൽ അടക്കം എട്ട് അപകടങ്ങളും രണ്ട് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് ഏജൻസി അറിയിച്ചു. അപകടസാധ്യത ഇല്ലാതാക്കാൻ സ്റ്റൗ ഉപയോഗത്തിലില്ലാത്തപ്പോൾ റേഞ്ച് കൺട്രോൾ പാനലിലെ കൺട്രോൾ ലോക്ക്/ലോക്ക് ഔട്ട് ഫംഗ്ഷൻ ഉപയോക്താക്കൾ ഉപയോഗിക്കണമെന്ന് എൽജി നിർദ്ദേശിച്ചു.

You might also like

ഹിമപാതം: യുഎസില്‍ വിമാനങ്ങള്‍ റദ്ദാക്കി; അടിയന്തരാവസ്ഥ

2026 വിന്‍റർ ഒളിംപിക്സ്: ഫിൻലൻഡിനെ തകർത്ത് കാനഡ ഐസ് ഹോക്കി ഫൈനലിൽ

കാൽഗറിയിൽ നാല് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്

നോവ സ്കോട്ടിയയിൽ ‘നോർ ഈസ്റ്റർ’ ആഞ്ഞടിക്കുന്നു; അതിശക്തമായ മഞ്ഞുവീഴ്ചയിൽ ജനജീവിതം സ്തംഭിച്ചു; വിമാന-ഫെറി സർവീസുകൾ റദ്ദാക്കി

എൻഡിപി നേതൃമത്സരം: അവസാന ഘട്ട സംവാദം ഇന്ന്

എക്സ്പ്രസ് എൻട്രി ഹെൽത്ത് കെയർ ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You