newsroom@amcainnews.com

മുതിർന്ന യുഎസ് മിലിട്ടറി ഓഫിസർ ജനറൽ ചാൾസ് ക്യൂ ബ്രൗണിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി

വാഷിങ്ടൻ: മുതിർന്ന യുഎസ് മിലിട്ടറി ഓഫിസർ ജനറൽ ചാൾസ് ക്യൂ ബ്രൗണിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. ജോയിന്റ് ചീഫ്​സ് ഓഫ് സ്റ്റാഫ് ചെയർമാൻ ആണ് ചാൾസ്. 4 വർഷത്തെ ചെയർമാൻ പദവിയിൽ 2 വർഷമേ പൂർത്തിയായിട്ടുള്ളു. വിരമിച്ച വ്യോമസേനാ ലഫ്റ്റനന്റ് ജനറൽ ഡാൻ “റാസിൻ” കെയ്‌നെ അടുത്ത ചെയർമാനായും ട്രംപ് നാമനിർദേശം ചെയ്തു. 1990-ൽ വിർജീനിയ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ കെയ്ൻ ത്രീ-സ്റ്റാർ പദവിയിലുള്ള ജനറലാണ്.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് രാജ്യത്തിനായി 40 വർഷത്തിലേറെ നൽകിയ സേവനത്തിന് ജനറൽ ചാൾസ് ക്യൂ ബ്രൗണിനോട് ട്രംപ് നന്ദി പറഞ്ഞത്. മികച്ച നേതാവാണ് ചാൾസ് എന്നും കുറിപ്പിലുണ്ട്. ചെയർമാനായി സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ കറുത്തവർഗക്കാരനായ ബ്രൗണിന്റെ പുറത്താക്കൽ പെന്റഗണിനെ ഞെട്ടിച്ചിട്ടുണ്ട്. യുക്രെയ്നിലെ യുദ്ധവും മിഡിൽ ഈസ്റ്റിലെ വികസിത സംഘർഷവും അദ്ദേഹത്തിന്റെ 16 മാസത്തെ ജോലിയെ സാരമായി ബാധിച്ചിരുന്നു.

You might also like

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

Top Picks for You
Top Picks for You