newsroom@amcainnews.com

ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് പാക്കിസ്ഥാനിൽ 13 കാരിയെ മർദിച്ച് കൊലപ്പെടുത്തി; വീട്ടുജോലി ചെയ്തിരുന്ന പെൺകുട്ടിയുടെ മരണത്തിൽ റാവൽപിണ്ടിയിൽ പ്രതിഷേധം ശക്തമാകുന്നു

റാവൽപിണ്ടി: ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് 13 കാരിയെ മർദിച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണ് സംഭവം. വീട്ടുജോലി ചെയ്തിരുന്ന പെൺകുട്ടിയെ ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുകാർ ക്രൂരമായി മർദിച്ചു എന്നാണ് പൊലീസ് പറയുന്നത്. അവശനിലയിലായ കുട്ടിയെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പെൺകുട്ടി മരണത്തിന് കീഴടങ്ങി.

റാഷിദ് ഷഫീഖും ഭര്യ സനയും അവരുടെ എട്ടുമക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഇഖ്റ എന്ന 13 കാരി വീട്ടുജോലി ചെയ്തിരുന്നത്. ഇവരുടെ വീട്ടിലെ ഖുറാൻ അധ്യാപകനാണ് അവശനിലയിൽ ഇഖ്റയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ പിതാവ് മരണപ്പെട്ടെന്നും അമ്മ സ്ഥലത്തില്ലെന്നുമാണ് ഇയാൾ ആശുപത്രി അധികൃതരെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. റാഷിദ് ഷഫീഖിനെയും ഭാര്യയേയും ഖുറാൻ അധ്യാപകനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. കയ്യിലും കാലിലും ഒന്നിലധികം മുറിവുകളുണ്ട്. തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതിനു മുമ്പും പലതവണ ഇഖ്റ ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്നാണ് ശരീരത്തിലെ മുറിവുകളിൽ നിന്ന് മനസിലാവുന്നതെന്നും പൊലീസ് പറഞ്ഞു.

എട്ടുവയസ് മുതൽ ഇഖ്റ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. കടബാധ്യതയുള്ളതുകൊണ്ടാണ് കുട്ടിയെ ജോലിക്കു വിട്ടതെന്നാണ് കർഷകനായ പിതാവ് സന ഉള്ള പറയുന്നത്. ഇഖ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിലെത്തി. പിതാവ് എത്തുമ്പോൾ ഇഖ്റ അബോധാവസ്ഥയിലായിരുന്നു. താൻ ആശുപത്രിയിലെത്തി അൽപ സമയത്തിന് ശേഷം ഇഖ്റ മരിച്ചു എന്ന് സന ഉള്ള പറഞ്ഞു. കുട്ടിയുടെ മരണത്തെ തുടർന്ന് റാവൽപിണ്ടിയിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. ജസ്റ്റിസ് ഫോർ ഇഖ്റ എന്ന ഹാഷ്ടിഗിൽ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാവുകയാണ്.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

Top Picks for You
Top Picks for You