newsroom@amcainnews.com

എഡ്മിന്റനിൽ വളർത്തുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

എഡ്മിന്റൻ: എഡ്മിന്റനിൽ നായയുടെ ആക്രമണത്തിൽ പരുക്കേറ്റ കുഞ്ഞിന് ദാരുണാന്ത്യം. 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മരണം ആർസിഎംപി സ്ഥിതീകരിച്ചു. ഞായറാഴ്ച്ച രാവിലെ എഡ്മിൻറനിൽ നിന്ന് 105 കിലോമീറ്റർ മാറി വെസ്റ്റ് ഹൈവേ 16-ൽ സ്ഥിതിചെയ്യുന്ന എൻറ്റ്വിസ്റ്റനിലാണ് ആക്രമണം നടന്നത്. ആക്രമണം നടന്നയുടനെ കുട്ടിയെ എയർ ആംബുലൻസിൽ എഡ്മിൻറനിലെ സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ കഠിനമായി പരിശ്രമിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടി താമസിച്ചിരുന്ന എൻറ്റ്വിസ്റ്റൽ വസതിയിലെ ഒരു വളർത്തുനായയാണ് കുട്ടിയെ അക്രമിച്ചതെന്നും നായയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉടമ കൈമാറിയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

You might also like

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You