newsroom@amcainnews.com

ക്യാരി-ഓൺ ബാഗുകൾ ഇനി സൗജന്യമല്ല: എയർ ട്രാൻസാറ്റ്

ഇക്കോ ബജറ്റ്, ഇക്കോ പ്രമോ ഫെയർ ക്ലാസിലെ യാത്രക്കാരുടെ ക്യാരി-ഓൺ ബാഗുകൾ ഇനി മുതൽ സൗജന്യമായിരിക്കില്ലെന്ന് എയർ ട്രാൻസാറ്റ്. കുറഞ്ഞ നിരക്കിൽ യാത്രചെയ്യുന്ന ഉപഭോക്താക്കൾ ചൊവ്വാഴ്ച മുതൽ നിശ്ചിത ഫീസ് നൽകി വേണം ബാഗുകൾ ചെക്ക് ചെയ്യാൻ. എന്നാൽ, ഓരോ ഓരോ മേഖലയിലേക്കുള്ള ഫ്ലൈറ്റുകളിലും ഫീസുകൾ വ്യത്യസ്തമായിരിക്കും. വടക്കേ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലുള്ള വിമാനങ്ങളിൽ 35 ഡോളറിനും 50 ഡോളറിനും ഇടയിൽ പരിശോധന ഫീസ് നൽകേണ്ടി വരും.

എന്നാൽ യൂറോപ്പ്, പെറു, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകളെയും എല്ലാം ഉൾക്കൊള്ളുന്ന പാക്കേജുകളെയും ഫീസ് വർധന ബാധിക്കില്ല. കൂടാതെ എല്ലാ ഫെയർ ക്ലാസുകളിലെയും യാത്രക്കാർക്ക് പഴ്‌സ്, ലാപ്‌ടോപ്പ് ബാഗ് പോലുള്ളവ സൗജന്യമായി വിമാനത്തിൽ കൊണ്ടുപോകാൻ ഇപ്പോഴും അനുവാദമുണ്ട്.

You might also like

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

Top Picks for You
Top Picks for You