newsroom@amcainnews.com

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു; ചെയ്തത് തെറ്റാണ്, നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂ…. കോടതിയോട് ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് റിമാൻഡ് ചെയ്തത്. ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ എത്തിച്ചു. 14 ദിവസത്തേക്കാണ് റിമാൻഡ്. കസ്റ്റഡി അപേക്ഷ അടുത്ത ദിവസം നൽകുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ചെയ്തത് തെറ്റാണെന്നും നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. കൊലപാതകം നടത്തിയത് തനിച്ചാണ്. തന്റെ ജീവിതം തകർത്തതുകൊണ്ടാണ് അതു ചെയ്തത്. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല. പൊലീസ് ഉപദ്രവിച്ചിട്ടില്ല. എൻജിനീയറായ മകളുടെയും മരുമകന്റെയും മുന്നിൽ മുഖം കാണിക്കാനാവില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.

കൊലപാതകങ്ങൾ നടത്താനുള്ള പദ്ധതി നടപ്പായതിന്റെ സന്തോഷത്തിലാണ് ചെന്താമരയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകങ്ങൾ നടത്തുന്നതിന് ദിവസങ്ങൾക്കു മുൻപു തന്നെ ചെന്താമര കൊടുവാൾ വാങ്ങി സൂക്ഷിച്ചിരുന്നു.

പൂർവവൈരാഗ്യത്താലാണ് കൊല നടത്തിയതെന്നും അയൽവാസികൾക്കെതിരെ ചെന്താമര തുടർച്ചയായി വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇയാൾ പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിനു മുഴുവൻ ഭീഷണിയാണ്. വീട്ടിൽ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

You might also like

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

Top Picks for You
Top Picks for You