newsroom@amcainnews.com

കനേഡിയൻ സൈനികരിൽ ഭൂരിഭാഗവും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് റിപ്പോർട്ട്

ഒന്റാറിയോ: കനേഡിയൻ സൈനികരിൽ ഭൂരിഭാഗവും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് റിപ്പോർട്ട്. സായുധ സേനയിൽ 72 ശതമാനം സായുധസേനാംഗങ്ങളും ഈ രണ്ട് വിഭാഗങ്ങളിൽപ്പെടുന്നവരാണെന്ന് സൈനിക നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി വർഷങ്ങളായി അമിതമായി വണ്ണംവെക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്ന് കനേഡിയൻ ഫോഴ്‌സ് ഹെൽത്ത് സർവീസസിലെ ഉദ്യോഗസ്ഥർ 2024 ജൂണിൽ നടത്തിയ സർവ്വേ റിപ്പോർട്ടിൽ മുതിർന്ന നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.

ബ്രീഫിംഗുകൾ പ്രകാരം, കനേഡിയൻ സായുധ സേനയിലെ 44 ശതമാനം ഉദ്യോഗസ്ഥരും അമിതഭാരമുള്ളവരായി കണക്കാക്കപ്പെടുന്നു. അതേസമയം, 28 ശതമാനം പൊണ്ണത്തടിയുള്ളവരായി കണക്കാക്കപ്പെടുന്നു. ഓട്ടവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷകനായ കെൻ റൂബിൻ വിവരാവകാശ നിയമത്തിലൂടെ കരസേന, നാവിക സേന, വ്യോമ സേന മേധാവികളുൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
സിഎഎഫ് അംഗങ്ങൾക്ക് കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ഉണ്ടെന്ന് ബ്രീഫിംഗുകളിൽ പറയുന്നു. എന്നാൽ അമിതവണ്ണമുള്ള സൈനികരുടെ നിരക്ക് കൂടുതലാണ്.

രാജ്യത്തെ പുരുഷന്മാരിൽ 68 ശതമാനം പൊണ്ണത്തടിയുള്ളവരോ അമിതഭാരമുള്ളവരോ ആണ്. അതേസമയം, സൈനികരിൽ 78 ശതമാനം പേർ അമിതവണ്ണമുള്ളവരാണെന്നാണ് കണക്കുകൾ. കനേഡിയൻ സ്ത്രീകളിൽ 53 ശതമാനം പേർ പൊണ്ണത്തടിയുള്ളവരാണ്. സൈന്യത്തിലെ വനിതാ അംഗങ്ങളിൽ 57 ശതമാനം പേരാണ് അമിത വണ്ണമുള്ളവർ.

സായുധ സേനയിലെ ഗുരുതരമായ പ്രശ്‌നമാണിതെന്നും ഇതിന് പരിഹാരമായി സൈനിക ആരോഗ്യ വിദഗ്ധർ വ്യായാമം, മറ്റ് ശാരീരിക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ നിർദ്ദേശിക്കുന്നുണ്ട്. പരുക്കുകൾ സംഭവിക്കാതെ ശ്രദ്ധിക്കുകയും ശരിയായ ഉറക്കം, പോഷകാഹാരം തുടങ്ങിയവയിലൂടെയും ഫിറ്റ്‌നസ് വീണ്ടെടുക്കാൻ സാധിക്കുമെന്നും ഇവർ നിർദ്ദേശിക്കുന്നു.

You might also like
Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

Top Picks for You
Top Picks for You