newsroom@amcainnews.com

അമേരിക്കയിലെ കുറവിലങ്ങാട് മലയാളികൾക്ക് ഒത്തുചേരാൻ പുതിയ കൂട്ടായ്മ; കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഉദ്ഘാടനം 26ന്

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് മലയാളികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഉദ്ഘാടനം 26ന് വൈകുന്നേരം 4.30ന് നടത്തപ്പെടും.

ഗ്രേറ്റർ ഹൂസ്റ്റൺ സ്റ്റാഫോഡിലുള്ള കേരളാ ഹൗസിൽ നടക്കുന്ന പരിപാടിയിൽ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഉദ്ഘാടനം നിർവഹിക്കുന്നതും സ്റ്റാഫോഡ് സിറ്റി മേയർ കെൻ മാത്യു ലോഗോ പ്രകാശനം നടത്തുന്നതുമാണ്.

ഫാ. ജോസഫ് പൊറ്റമ്മേൽ ആശംസകൾ അർപ്പിക്കുന്ന ചടങ്ങിൽ കുറവിലങ്ങാട്ടെ കലാ-സാംസ്‌കാരിക നേതാക്കളുടെ ആശംസാ വിഡിയോ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. ഉദ്ഘാടന ചടങ്ങിൽ നാട്ടുകാരെ കാണുവാനും പരിചയങ്ങൾ പുതുക്കുവാനുമുള്ള അവസരത്തിനൊപ്പം വിവിധ കലാപരിപാടികളും ഡിന്നറും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഷാജി ചിറത്തടം അറിയിച്ചു.

You might also like

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

Top Picks for You
Top Picks for You