newsroom@amcainnews.com

പ്രവാസികൾക്ക് സന്തോഷ വാർത്ത, ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി പുതിയ വിമാന സർവീസ്

ദുബൈ: ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി എമിറേറ്റ്സിൻറെ എയർബസ് എ350 വിമാനം. ജനുവരി 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിലാണ് എമിറേറ്റ്സ് എ350 വിമാനം ഇന്ത്യയിലേക്ക് സർവീസ് തുടങ്ങുന്നത്. മുംബൈയിലേക്കും ഹൈദരാബാദിലേക്കുമാണ് സർവീസ് ആരംഭിക്കുന്നത്. എ​മി​റേ​റ്റ്സി​ന്റെ എ350 ​വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. നേ​ര​ത്തേ എ​ഡി​ൻബ​ർഗ്, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർവി​സ് തു​ട​ങ്ങി​യി​രു​ന്നു.

മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് എ​മി​റേ​റ്റ്സി​ന്റെ ആ​ദ്യ എ350 ​വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ക. ഇ.​കെ502, ഇ.​കെ503 വി​മാ​ന​ങ്ങ​ൾ മും​ബൈ​ക്കും ദു​ബൈ​ക്കു​മി​ട​യി​ൽ ആ​ഴ്ച​യി​ൽ എ​ല്ലാ​ദി​വ​സ​വും സ​ർവി​സ് ന​ട​ത്തും. ഉ​ച്ച​ക്ക് 1.15 ന് ​ദു​ബൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം 5.50 ന് ​മും​ബൈ​യി​ലെ​ത്തും. തി​രി​കെ രാ​ത്രി 7.20 ന് ​പു​റ​പ്പെ​ട്ടു​ന്ന വി​മാ​നം രാ​ത്രി 9.05 ന് ​ദു​ബൈ​യിലെത്തും.

ഇ.​കെ538, ഇ.​കെ539 വി​മാ​ന​ങ്ങ​ളാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ്-​ദു​ബൈ റൂ​ട്ടി​ൽ പ​റ​ക്കു​ക. ദി​വ​സ​വും രാ​ത്രി 10.50 ദു​ബൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർച്ചെ 2.55 ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തും.തി​രി​കെ പു​ല​ർച്ചെ 4.25 ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 6.15 ന് ​ദു​ബൈ​യി​ലെ​ത്തും. നേ​ര​ത്തേ എ​ഡി​ൻബ​ർഗ്, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർവീസ് തു​ട​ങ്ങി​യി​രു​ന്നു. 312 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിൽ 32 ബിസിനസ് ക്ലാസ്, 21 പ്രീമിയം ഇക്കോണമി, 259 ഇക്കോണമി സീറ്റുകളാണുള്ളത്. നിലവിൽ, എമിറേറ്റ്സിന്റെ എ-380 വിമാനം മുംബൈ, ബെംഗളൂരു സെക്ടറുകളിലേക്ക് ദിവസേന സർവീസ് നടത്തുന്നുണ്ട്. കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 9 സെക്ടറുകളിലേക്കായി ആഴ്ചയിൽ 167 വിമാന സർവീസുകളാണ് എമിറേറ്റ്സിനുള്ളത്.

You might also like

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

കാനഡ-യുഎസ് അതിർത്തിയിലൂടെ നിയമവിരുദ്ധ കടക്കാൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരും 44 അഭയാർത്ഥികളും അറസ്റ്റിൽ; സംഭവം ഞായറാഴ്ച രാത്രി ക്യൂബക്കിലെ സ്റ്റാൻസ്റ്റെഡിൽ

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

Top Picks for You
Top Picks for You