newsroom@amcainnews.com

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്… നെടുമ്പാശേരി വഴിയുള്ള പ്രവാസികളടക്കമുള്ള യാത്രക്കാർ അൽപ്പം നേരത്തെ എത്തൂ… അറിയിപ്പുമായി സിയാൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് അറിയിപ്പുമായി എയർപോർട്ട് അധികൃതർ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിമാനത്താവള അധികൃതർ അറിയിപ്പ് നൽകിയത്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.

റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച് കൊച്ചി ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളിലും വരും ദിവസങ്ങളിൽ സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. ഇത് മൂലം തിരക്ക് വർധിക്കുന്ന സാഹചര്യങ്ങളിൽ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നേക്കാമെന്നത് കണക്കിലെടുത്താണ് പുതിയ അറിയിപ്പ്.

കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്രയ്ക്കായി യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരണം.

You might also like

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

പ്രൊഫ. എം.കെ സാനു അന്തരിച്ചു

Top Picks for You
Top Picks for You