newsroom@amcainnews.com

മൊബൈൽ ഇൻറർനെറ്റ് വേഗത്തിൽ മുന്നിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ; യുഎഇ ഒന്നാം സ്ഥാനത്ത്, ഇന്ത്യ എത്രാമത്?

ദില്ലി: ലോകത്ത് ഇൻറർനെറ്റ് ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ഇൻറർനെറ്റ് വേഗവും വർധിക്കുന്നു. മൊബൈൽ ഇൻറർനെറ്റ് വേഗതയിൽ എത്രാമതായിരിക്കും ലോകത്ത് ഇന്ത്യയുടെ സ്ഥാനം? മൊബൈൽ ഇൻറർനെറ്റ് വേഗത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്. 2024 നവംബറിലെ സ്‌പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സിൻറെ കണക്കുകൾ പ്രകാരം മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ് മൊബൈൽ ഇൻറർനെറ്റ് വേഗത്തിൽ ഏറ്റവും മുന്നിലെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മൊബൈൽ ഇൻറർനെറ്റ് വേഗതയുടെ മീഡിയൻ കണക്കുകൾ എടുത്താൽ ഗൾഫ് രാജ്യമായ യുഎഇയാണ് ഒന്നാമത്. 442 എംബിപിഎസ് ആണ് യുഎഇയിലെ മീഡിയൻ മൊബൈൽ ഇൻറർനെറ്റ് വേഗം. ഖത്തർ (358 എംബിപിഎസ്), കുവൈത്ത് (264 എംബിപിഎസ്), ബൾഗേറിയ (172 എംബിപിഎസ്), ഡെൻമാർക്ക് (162 എംബിപിഎസ്), ദക്ഷിണ കൊറിയ (148 എംബിപിഎസ്), നെതർലൻഡ്‌സ് (147 എംബിപിഎസ്), നോർവേ (145.74 എംബിപിഎസ്), ചൈന (139.58 എംബിപിഎസ്), ലക്സംബർഗ്ഗ് (134.14 എംബിപിഎസ്) എന്നിവയാണ് യുഎഇക്ക് പിന്നിൽ യഥാക്രമം ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ.

മൊബൈൽ ഇൻറർനെറ്റ് വേഗതയിൽ ലോകത്ത് 25-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. രാജ്യത്തെ ശരാശരി ഡൗൺലോഡിംഗ് വേഗത 100.78 എംബിപിഎസ് ആണ്. അതേസമയം അപ്‌ലോഡിംഗ് സ്‌പീഡ് 9.08 എംബിപിഎസും. ഇന്ത്യ ഇൻറർനെറ്റ് രംഗത്ത് ഏറെ മുന്നേറ്റങ്ങൾ കൈവരിച്ചെങ്കിലും ഇനിയും കുതിക്കാനുണ്ട് എന്ന് വ്യക്തം. ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

You might also like

വിപിവിവി നിക്ഷേപ തട്ടിപ്പ്: അക്കൗണ്ടുകൾ കാലിയാക്കി കോടികൾ കടത്തി; പ്രതികൾക്കായി തിരച്ചിൽ

കാഞ്ഞങ്ങാട് വാഹനാപകടം: ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പോലീസ് ഓഫീസർമാരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഹരിതവനത്തിലേക്ക്: പാലക്കാട് നഗരസഭയുടെ മാതൃകാപരമായ ചുവടുവെപ്പ്

കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ്: ആകാശ വിസ്മയമൊരുക്കാൻ ‘ട്വിൻ ഓട്ടർ’ സജ്ജം

യുകെയിൽ പഞ്ചാബ് സ്വദേശിയായ 26-കാരൻ കുത്തേറ്റു മരിച്ചു

ഇന്ധന നികുതിയിളവ് നൽകാൻ ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You