newsroom@amcainnews.com

റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ചേക്കേറി ഫ്ലോറിഡ ഹൗസിലെ ഡെമോക്രാറ്റിക് പ്രതിനിധി ഹിലരി കാസൽ; ഈ മാസം ഡെമോക്രാറ്റിക് വിട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നത് രണ്ട് പ്രതിനിധികൾ

ഫ്ലോറിഡ: ഫ്ലോറിഡ ഹൗസിലെ ഡെമോക്രാറ്റിക് പ്രതിനിധി ഹിലരി കാസൽ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ചേക്കേറി. ഈ മാസം ഹൗസിൽ നിന്ന് ഡെമോക്രാറ്റിക് വിട്ട് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മാറുന്ന രണ്ടാമത്തെ പ്രതിനിധിയാണ് ഹിലരി. ഈ മാസം ആദ്യ ആഴ്ചയിൽ സംസ്ഥാന പ്രതിനിധി സൂസൻ വാൽഡെസ് ഡെമോക്രാറ്റിക് വിട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നിരുന്നു.

ഫ്ളോറിഡയുടെ മികച്ച ഭാവിക്കും പുരോഗതിയ്ക്കും റിപ്പബ്ലിക്കൻ പാർട്ടിയുടെ വീക്ഷണങ്ങൾ ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് പാർട്ടിയിൽ ചേർന്നതെന്ന് ഫ്ലോറിഡയിലെ ഹൗസ് ഡിസ്ട്രിക്ട് 101-നെ പ്രതിനിധീകരിക്കുന്ന സ്റ്റേറ്റ് പ്രതിനിധി ഹിലരി കാസൽ പറഞ്ഞു. എതിരില്ലാതെ മത്സരിച്ച് കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ നിയമസഭാംഗം വീണ്ടും വിജയിച്ചിരുന്നു.

ഇസ്രയേലിനെ പിന്തുണക്കുന്നതിൽ ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് സംഭവിച്ച പരാജയം ഒരു ജൂത വനിതയെന്ന നിലയിൽ തന്നെ കൂടുതൽ അസ്വസ്ഥതപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു. “ഭീകരവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നതോ അംഗീകരിക്കുന്നതോ ആയ തീവ്ര പുരോഗമന ശബ്ദങ്ങളെ പൊറുക്കാനുള്ള” പാർട്ടിയുടെ സന്നദ്ധതയിലും അവർ നിരാശ പ്രകടിപ്പിച്ചു. തന്റെ മൂല്യങ്ങളെ പ്രതിനിധീകരിക്കാത്ത പാർട്ടിയിൽ തുടരാൻ കഴിയില്ലെന്നും അവർ വിശദമാക്കി.

നേരത്തെ സംസ്ഥാന പ്രതിനിധി വാൽഡെസിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലേക്കുള്ള മാറ്റത്തെ കപടമെന്നാണ് ഫ്ളോറിഡ ഡെമോക്രാറ്റിക് പാർട്ടി വിശേഷിപ്പിച്ചത്. ഫ്ലോറിഡയുടെ 2025 ലെ റഗുലർ നിയമസഭാ സെഷൻ മാർച്ച് 4ന് തുടങ്ങും. സംസ്ഥാന പ്രതിനിധികളായ കാസലിന്റെയും വാൽഡെസിന്റെയും അംഗത്വം ഫ്ളോറിഡ ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കും.

You might also like

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

Top Picks for You
Top Picks for You