വിനിപെഗ് : മനിറ്റോബ തലസ്ഥാനമായ വിനിപെഗിൽ നിന്നും ഈസ്റ്റേൺ കാനഡ നഗരങ്ങളിലേക്ക് വിമാന സർവീസ് പുനഃരാരംഭിക്കാൻ ഒരുങ്ങി വെസ്റ്റ്‌ജെറ്റ് എയർലൈൻ. 2027 മാർച്ച് 25 മുതൽ വിനിപെഗിൽ നിന്നും മോൺട്രിയലിലേക്കും ഓട്ടവയിലേക്കും നേരിട്ടുള്ള (നോൺ-സ്റ്റോപ്പ്) വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
തുടക്കത്തിൽ ആഴ്ചയിൽ ആറ് വിമാന സർവീസുകൾ മാത്രമായിരിക്കും ഉണ്ടാവുക. എന്നാൽ ഏപ്രിൽ 25 മുതൽ ഇത് ദിവസേനയുള്ള സർവീസുകളായി മാറുമെന്ന് എയർലൈൻ അറിയിച്ചു. രാവിലെ ഓട്ടവയിലേക്കും മോൺട്രിയലിലേക്കും സർവീസ് നടത്തുന്ന വെസ്റ്റ്‌ജെറ്റ് ഉച്ചകഴിഞ്ഞ് വിനിപെഗിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.








