newsroom@amcainnews.com

ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി, വയനാട്ടിൽ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം; പി. ഗഗാറിനെ വെട്ടി, കെ. റഫീഖ് പുതിയ സെക്രട്ടറി

കൽപ്പറ്റ: ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി ഗഗാറിനെ മാറ്റി കെ റഫീഖിനെ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ റഫീഖ്. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാർട്ടി സെക്രട്ടറി ആക്കിയത്.

​നിലവിലുള്ള ജില്ലാ സെക്രട്ടറി ഗ​ഗാറിനെ മാറ്റുമെന്നുള്ള ചെറിയ രീതിയിലുള്ള സൂചനകൾ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആദ്യ ടേം മാത്രമാണ് ​ഗ​ഗാർ ജില്ലാ സെക്രട്ടറിയായത്. ഒരു തവണ കൂടി അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് അപ്രതീക്ഷിതമായി മാറ്റമുണ്ടാവുന്നത്. അതേസമയം, ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്നാണ് വിവരം.11 വോട്ടുകൾക്കെതിരെ 16 വോട്ടുകൾക്കാണ് റഫീഖിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ​ഗ​ഗാറിന് 11ഉം റഫീഖിന് 16 വോട്ടുകളും ലഭിച്ചു.

എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു കെ റഫീഖ്. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ്. 27 അം​ഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതിൽ 5 അം​ഗങ്ങൾ പുതുമുഖങ്ങളാണ്. പികെ രാമചന്ദ്രൻ, സി യൂസഫ്, എൻപി കുഞ്ഞിമോൾ, പിഎം നാസർ, പികെ പുഷ്പൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.

You might also like

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

Top Picks for You
Top Picks for You