newsroom@amcainnews.com

ഡിസ്പ്ലേ തകരാർ: കാനഡയിൽ ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഡിസ്പ്ലേ സ്‌ക്രീനിനിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് കാനഡയിൽ 11,000-ത്തിലധികം ടൊയോട്ട കാമ്രി വാഹനങ്ങൾ തിരിച്ചുവിളിച്ചു. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ടേൺ സിഗ്നലുകൾ, ഹസാർഡ് ലൈറ്റുകൾ, ചില മുന്നറിയിപ്പ് ശബ്ദങ്ങൾ എന്നിവ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2025-2026 മോഡൽ ഏകദേശം 11,159 കാമ്രി വാഹനങ്ങളെ തിരിച്ചുവിളിക്കൽ ബാധിക്കുമെന്ന് ടൊയോട്ട അറിയിച്ചു.

ഡിസ്‌പ്ലേ സ്ക്രീനിലെ പ്രധാന വിവരങ്ങൾ തെളിയാതിരിക്കുകയോ, ഇൻഡിക്കേറ്ററുകളും വാണിങ് ശബ്ദങ്ങളും പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുന്നത് അപകട സാധ്യത വർധിക്കുമെന്ന് ടൊയോട്ട മുന്നറിയിപ്പ് നൽകി. തിരിച്ചുവിളി ബാധിച്ച വാഹനങ്ങളുടെ ഉടമകളെ ഉടൻ ബന്ധപ്പെടുമെന്നും ഈ വാഹനങ്ങൾ ടൊയോട്ട ഡീലർഷിപ്പുകളിൽ സൗജന്യമായി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തു നൽകുകയും ചെയ്യും. ഇതുസംബന്ധിച്ച് ഒക്ടോബർ തുടക്കത്തോടെ കസ്റ്റമേഴ്‌സിന് ഇമെയിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ടൊയോട്ട കാനഡ ഉപയോക്താക്കൾക്ക് 1-888-869-6828 എന്ന നമ്പറിൽ ടൊയോട്ട കസ്റ്റമർ ഇന്‍ററാക്ഷൻ സെന്‍ററുമായോ 1-800-265-3987 എന്ന നമ്പറിൽ ലെക്സസ് ഗസ്റ്റ് സർവീസുമായോ ബന്ധപ്പെടാം.

ലോകമെമ്പാടുമായി ഏകദേശം 6,55,000 കാമ്രി വാഹനങ്ങളെ ബാധിച്ച വലിയ തിരിച്ചുവിളിക്കൽ നടപടിയുടെ ഭാഗമായാണ് കാനഡയിലെയും ഈ തിരിച്ചുവിളിക്കൽ. അമേരിക്കയിൽ മാത്രം 2025-2026 മോഡൽ 5,08,000-ത്തിലധികം കാമ്രി ഹൈബ്രിഡ് വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്.

You might also like

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

Top Picks for You
Top Picks for You