newsroom@amcainnews.com

വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് ജൂലൈ 16 മുതൽ എഡ്മിന്‍റനിൽ

വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് മുപ്പത്തിയാറാമത് സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോൺഫറൻസ് കൺവീനർ പാസ്റ്റർ സാം വർഗീസ് അറിയിച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട എന്നീ പ്രവശ്യകളും അമേരിക്കയിലെ സിയാറ്റിലും ഉൾപ്പെടുന്നതാണ് വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ്. ദി സീസൺ ഓഫ് ഹാർവെസ്റ്റ് (ഇത് കൊയ്ത്തി കാലം) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

ജൂലൈ 16 മുതൽ 19 വരെ എഡ്മിന്‍റൻ ലൈഫ് ചർച്ചാണ്‌ കോൺഫറൻസ് വേദിയാകുന്നത്. എഡ്മിന്‍റൻ കൺവീനർ പാസ്റ്റർ സാം വർഗീസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ മലയാളം വിഭാഗത്തിലും പാസ്റ്റർ നിരുപ് അൽഫോൺസ് ഇംഗ്ലീഷ് വിഭാഗത്തിലും മുഖ്യ പ്രഭാഷകരായിരിക്കും. സിസ്റ്റർ രമ്യ സാറാ ജേക്കബ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ലോകത്തിലെ വിവിധയിടങ്ങളിൽ നിന്നുമുള്ള സുവിശേഷകരും കോൺഫറൻസിൽ സന്ദേശങ്ങൾ നൽകും. ഭാരവാഹികളായ ബ്രദർ റോണി സൈമൺ മാത്യൂസ് (സെക്രട്ടറി), ബ്രദർ ജിജി ഫിലിപ്പ് (ട്രഷറർ), ബ്രദർ ഗ്ലാഡ് വിൻ കോശി (യൂത്ത് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

You might also like
Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

Top Picks for You
Top Picks for You