newsroom@amcainnews.com

ഡിജിറ്റൽ തരംഗം: ‘e-OCI’ കാർഡ് പുറത്തിറക്കി ഇന്ത്യ

വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (OCI) കാർഡ് ഡിജിറ്റലാക്കി കേന്ദ്രസർക്കാർ. മൊബൈൽ ഫോണിൽ സൂക്ഷിക്കാൻ സാധിക്കുന്ന ‘e-OCI’ കാർഡ് വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഉപയോഗിക്കാം. അതേസമയം നിലവിൽ കൈവശമുള്ള ഒ.സി.ഐ ബുക്ക്‌ലെറ്റുകൾക്ക് സാധുത ഉണ്ടായിരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ത്രകൾ കൂടുതൽ എളുപ്പമാക്കാനുള്ള അധിക ഡിജിറ്റൽ സൗകര്യം മാത്രമാണ് e-OCI. മൊബൈലിൽ എപ്പോഴും ലഭ്യമായതിനാൽ രേഖകൾ നഷ്ടപ്പെടാനോ കേടുപാടുകൾ സംഭവിക്കാനോ ഉള്ള സാധ്യത കുറയുന്നതിനൊപ്പം വിമാനത്താവളങ്ങളിലെ പരിശോധനകൾ വേഗത്തിലാക്കാനും ഇത് സഹായിക്കും.
E-OCI കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി https://ociservices.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. തുടർന്ന് e-OCI സെക്ഷൻ തിരഞ്ഞെടുക്കുക. ലോഗിൻ ചെയ്ത ശേഷം ഹോം പേജിലെ ഡാഷ്‌ബോർഡിൽ കാണുന്ന ‘e-OCI’ എന്ന ടാബ് തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങളുടെ OCI അപേക്ഷയുടെ വിവരങ്ങൾ കാണാം. അതിന് നേരെ അവസാന കോളത്തിലുള്ള ‘Generate e-OCI Card’ എന്നതിൽ ക്ലിക്ക് ചെയ്ത് കാർഡ് ഡൗൺലോഡ് ചെയ്യാം.

OCI പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി നിലവിൽ കൈവശമില്ലെങ്കിൽ, വെബ്‌സൈറ്റിലെ ‘OCI Miscellaneous Services’ വഴി പാസ്‌പോർട്ട് വിവരങ്ങളും പുതിയ ഇമെയിൽ ഐഡിയും നൽകി പുതുക്കാവുന്നതാണ്. OCI കാർഡുള്ളവർക്ക് ഇന്ത്യയിൽ വന്ന് ഗവേഷണങ്ങൾ, പത്രപ്രവർത്തനം, പർവ്വതാരോഹണം, മിഷണറി പ്രവർത്തനങ്ങൾ, വിദേശ എംബസികളിലെ ജോലി എന്നിവ ചെയ്യണമെങ്കിലും ഇന്ത്യയിലെ ചില പ്രത്യേക നിയന്ത്രിത മേഖലകളിൽ സന്ദർശനം നടത്തണമെങ്കിലും മുൻകൂട്ടി പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

You might also like

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

Surprise Raids at Cinema Theatres: 26 Cases Registered, ₹62,000 in Fines Imposed translate to malayalam

സിനിമ തിയറ്ററുകളിൽ മിന്നൽ പരിശോധന: 26 കേസുകൾ രജിസ്റ്റർ ചെയ്തു, 62,000 രൂപ പിഴ ചുമത്തി

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Top Picks for You
Top Picks for You