newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയയിൽ ചാർട്ടർ ബോട്ട് മുങ്ങി ആറ് പേരെ കാണാതായി

ബ്രിട്ടീഷ് കൊളംബിയൻ തീരത്ത് ചാർട്ടർ ബോട്ട് മുങ്ങി ആറ് പേരെ കാണാതായി. നാല് പേരെ രക്ഷപെടുത്തിയതായി കനേഡിയൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. വാൻകൂവർ വിമാനത്താവളത്തിന് തെക്കുപടിഞ്ഞാറ് റോബർട്ട്സ് ബാങ്കിന് സമീപം ഞായറാഴ്ച 11:45 ഓടെയാണ് അപകടം ഉണ്ടായത്. ബാക്കിയുള്ള ആറ് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അപകടകാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.

അപകടസമയത്ത് ബോട്ടിൽ 10 പേരുണ്ടായിരുന്നതായി ബി.സി. ആർ.സി.എം.പി റിപ്പോർട്ട് ചെയ്തു. ലൈഫ് ജാക്കറ്റ് ഇല്ലാതെ നിരവധി ആളുകൾ വെള്ളത്തിൽ കിടക്കുന്നതായി മറ്റൊരു ബോട്ടിലെ ആളുകൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. കോസ്റ്റ് ഗാർഡ് ഹോവർക്രാഫ്റ്റ്, ഹെലികോപ്റ്ററുകൾ, ആർ.സി.എം.പി ബോട്ടുകൾ എന്നിവയ്ക്ക് പുറമെ ബി.സി ഫെറീസിന്‍റെ രണ്ട് കപ്പലുകളും സിവിലിയൻ ബോട്ടുകളും തിരച്ചിലിൽ പങ്കെടുത്തു.

You might also like
Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

NYPD cops killed man in scuffle that started over open beer can

തുറന്ന ബിയർ ക്യാനിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടയിൽ ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ബലപ്രയോഗത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Top Picks for You
Top Picks for You