newsroom@amcainnews.com

ടൊറൻ്റോയിൽ ടാക്സി-ഫുഡ് ഡെലിവറി സർവ്വീസിന്‍റെ മറവിൽ വ്യാപക തട്ടിപ്പ്; മുന്നറിയിപ്പ് നൽകി പോലീസ്

ടൊറൻ്റോയിലും സമീപ നഗരങ്ങളിലും ടാക്സി, ഫുഡ് ഡെലിവറി സർവ്വീസിന്‍റെ മറവിൽ വ്യാപകമായി സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. സാങ്കേതിക വിദ്യകളും മനഃശാസ്ത്രപരമായ സമീപനങ്ങളും ഉപയോഗിച്ചാണ് ജനങ്ങളെ തട്ടിപ്പിന് ഇരയാകുന്നത്.

യാത്രാവേളകളിൽ അപരിചിതരായ ആളുകളെ സമീപിച്ച് സഹായം അഭ്യർത്ഥിക്കുന്നതാണ് പൊതുവായ രീതി. സാധാരണയായി സ്ത്രീകളാണ് ഈ തട്ടിപ്പിന് നേതൃത്വം നൽകുന്നത്. ടാക്സി ഡ്രൈവർ ക്യാഷായി യാത്രാക്കൂലി സ്വീകരിക്കുന്നില്ലെന്നും ഡെബിറ്റ് കാർഡ് മാത്രമേ എടുക്കൂവെന്നും ഇവർ ഇരകളെ വിശ്വസിപ്പിക്കും. തുടർന്ന് തങ്ങളുടെ കൈവശമുള്ള ക്യാഷ് ഇരകൾക്ക് നൽകിയ ശേഷം, പകരം അവരുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ടാക്സി മെഷീനിൽ പണമടയ്ക്കാൻ അഭ്യർത്ഥിക്കും. ഇടപാടിനായി കാർഡ് നൽകുമ്പോൾ മെഷീൻ്റെ ‘ടാപ്പ്’ സംവിധാനം തകരാറിലാണെന്ന് കാണിച്ച് കാർഡ് മെഷീനിൽ നേരിട്ട് ഇൻസേർട്ട് ചെയ്യാൻ ഡ്രൈവർ ആവശ്യപ്പെടും. എന്നാൽ കാർഡിൻ്റെ പിൻ നമ്പറും മറ്റ് സുപ്രധാന വിവരങ്ങളും ചോർത്താൻ പാകത്തിൽ പ്രത്യേകം മാറ്റം വരുത്തിയ വ്യാജ പേയ്‌മെൻ്റ് മെഷീനുകളാണ് തട്ടിപ്പ് സംഘം ഇതിനായി ഉപയോഗിക്കുന്നത്. പണമിടപാട് വിജയകരമായി പൂർത്തിയായതിന് ശേഷം, ഇരകളുടെ കാർഡിന് സമാനമായ മറ്റൊരു വ്യാജ കാർഡ് തിരികെ നൽകി യഥാർത്ഥ കാർഡ് തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നത്. തുടർന്ന് ഈ കാർഡും പിൻ നമ്പരും ഉപയോഗിച്ച് വൻതോതിൽ പണം പിൻവലിക്കുകയോ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങുകയോ ആണ് പതിവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

അപരിചിതർക്ക് സ്വന്തം ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് നൽകരുത്. സ്വന്തം കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നതും പകരം ക്യാഷ് വാങ്ങുന്നതുമായ രീതികൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

You might also like
Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

‘സിസ്റ്റേഴ്സ് ഇൻ സ്പിരിറ്റ് ഡേയിൽ’ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Top Picks for You
Top Picks for You