newsroom@amcainnews.com

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

കാനഡയിൽ തിരക്കേറിയ വിനോദസഞ്ചാര സീസണിന് മുന്നോടിയായി ‘കാനഡ സ്ട്രോങ്ങ് പാസ്’ വീണ്ടും ആരംഭിച്ചു. ജൂൺ 19 മുതൽ 2026 സെപ്റ്റംബർ 7 വരെ നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനവും ഇളവുകളും ലഭിക്കും. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി 2025 ഏപ്രിലിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ദേശീയ പാർക്കുകൾ, ചരിത്ര സ്മാരകങ്ങൾ, മറൈൻ കൺസർവേഷൻ ഏരിയകൾ എന്നിവിടങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കും.

കാനഡ സ്ട്രോങ്ങ് പാസിനായി പ്രത്യേക ഡിജിറ്റൽ പാസോ രജിസ്ട്രേഷനോ ആവശ്യമില്ല. ടിക്കറ്റ് കൗണ്ടറുകളിൽ ഇളവുകൾ നേരിട്ട് ലഭ്യമാകും. കാനഡയിലെ പ്രമുഖ ദേശീയ-പ്രദേശിക മ്യൂസിയങ്ങളിൽ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. 18 മുതൽ 24 വയസ്സുവരെയുള്ള യുവാക്കൾക്ക് ടിക്കറ്റ് നിരക്കിൽ 50% ഇളവ് ലഭിക്കും. പാർക്കുകളിലെ ക്യാമ്പിങ് നിരക്കുകളിൽ 25 ശതമാനം ഇളവുണ്ടാകും. ട്രെയിൻ യാത്രകൾക്കായി വിയാ റെയിലിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്നവർക്കൊപ്പം യാത്ര ചെയ്യുന്ന 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് യാത്ര പൂർണ്ണമായും സൗജന്യമാണ്. 18 മുതൽ 24 വയസ്സുവരെയുള്ളവരുടെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് ലഭിക്കും.

You might also like

മോദി- ട്രംപ് കൂടിക്കാഴ്ച്ച ഇന്ന് പാരീസില്‍

പുതിയ ആരോഗ്യനയം സെപ്റ്റംബർ മുതൽ: ആൽബർട്ട സർക്കാർ

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

കാനഡയിലെ ഊർജ്ജമേഖല ഉണർവിൽ: വൻ അന്താരാഷ്ട്ര നിക്ഷേപത്തിന് സാധ്യത

പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

വെള്ളരിക്ക് വൻ വിലയിടിവ്: പ്രതിസന്ധിയിലായി കർണാടകയിലെ കർഷകർ; ഉൽപന്നങ്ങൾ പാടത്ത് ഉപേക്ഷിക്കുന്നു

Top Picks for You
Top Picks for You