newsroom@amcainnews.com

സാമ്പത്തിക വളർച്ചയിൽ ഇടിവ്: കാനഡ സാങ്കേതിക മാന്ദ്യത്തിലേക്ക്

കനേഡിയൻ സമ്പദ്‌വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അവസാന പാദത്തിലെ ഇടിവിന് പിന്നാലെ, 2026-ന്റെ ആദ്യ പാദത്തിലും രാജ്യത്തിൻ്റെ ആഭ്യന്തര ഉത്പാദനം വാർഷികാടിസ്ഥാനത്തിൽ 0.1 ശതമാനം തകർച്ച രേഖപ്പെടുത്തിയതോടെയാണ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സൂചനകൾ ശക്തമായത്.

തുടർച്ചയായ രണ്ട് പാദങ്ങളിൽ സാമ്പത്തിക വളർച്ച നെഗറ്റീവ് ആകുന്നത് സാങ്കേതിക മാന്ദ്യമായി കണക്കാക്കാറുണ്ടെങ്കിലും, നിലവിലെ സ്ഥിതിയെ പൂർണ്ണമായൊരു സാമ്പത്തിക തകർച്ചയായി സ്ഥിരീകരിക്കാൻ ധനകാര്യ വിദഗ്ദ്ധർ തയ്യാറായിട്ടില്ല. എണ്ണ, വാതകം, ഖനന മേഖലകളിലെ ഉണർവ് വരും മാസങ്ങളിൽ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയും ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്.

ജീവനക്കാരുടെ ശമ്പള വർദ്ധനവിലെ മെല്ലെപ്പോക്കും പലിശനിരക്കിലെ വർദ്ധനവും കാനഡയിലെ ജനങ്ങളുടെ വാങ്ങൽ ശേഷിയെ സാരമായി ബാധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

പണപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ബാങ്ക് ഓഫ് കാനഡ നടപ്പിലാക്കിയ കർശനമായ സാമ്പത്തിക നയങ്ങൾ വിപണിയിലെ ചലനാത്മകതയെ കുറച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വരും പാദങ്ങളിലെ ഔദ്യോഗിക സാമ്പത്തിക കണക്കുകൾ പുനഃപരിശോധിച്ച ശേഷമേ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിൻ്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാകൂ എന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.

You might also like

ബിസിയിൽ സിഖ് ആക്ടിവിസ്റ്റിന്‍റെ കാർ തീവെച്ച് നശിപ്പിച്ചു: അന്വേഷണം ഊർജ്ജിതമാക്കി സറേ പൊലീസ്

പരിശീലനക്കുറവ്, സുരക്ഷാ ആശങ്ക: കാനഡയിലെ ട്രക്കിങ് മേഖലയിൽ നിലവാരക്കുറവ്

കാനഡയിൽ ലൈംഗികരോഗങ്ങൾ പടരുന്നു: നവജാതശിശുക്കളിലും അണുബാധ

നോർത്ത് കാരൊലൈനയിൽ ‘നീല തരംഗം’: റോയ് കൂപ്പര്‍ക്ക് അട്ടിമറി വിജയം

Texas data centers face uncertain future after Hinojosa wins governor’s race

ഗവർണർ തിരഞ്ഞെടുപ്പിൽ ഹിനോജോസ വിജയിച്ചതോടെ ടെക്സസിലെ ഡാറ്റാ സെന്ററുകളുടെ ഭാവി അനിശ്ചിതത്വത്തിൽ

Ramaswamy pulls controversial ad featuring opponent Acton's estranged mother

എതിരാളിയായ ആക്ടന്റെ അമ്മയെ ഉൾപ്പെടുത്തിയുള്ള വിവാദ പരസ്യം പിൻവലിച്ച് രാമസ്വാമി

Top Picks for You
Top Picks for You