newsroom@amcainnews.com

മധുവിധു കഴിഞ്ഞ് അവർ മടങ്ങിയത് നിത്യനിദ്രയിലേക്ക്… കാറിൽ രക്തക്കറയ്ക്കൊപ്പം ആ വിവാഹ ക്ഷണക്കത്തും…

പത്തനംതിട്ട: കലഞ്ഞൂർ മുറിഞ്ഞകല്ലിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികളടക്കം നാലുപേർ മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നാട്. കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ‍ഞായർ പുലർച്ചെ 4:05നായിരുന്നു അപകടം. നിഖിൽ, ഭാര്യ അനു, നിഖിലിന്റെ പിതാവായ മത്തായി ഈപ്പൻ, അനുവിന്റെ പിതാവ് ബിജു. പി. ജോർജ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാ​ഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പൻ മത്തായിയും. 2011 മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്. ബിജു പി ജോർജാണ് കാർ ഓടിച്ചിരുന്നത്. മുൻവശത്ത് ഇടതുഭാ​ഗത്താണ് മാത്യു ഈപ്പൻ ഇരുന്നത്. പിൻവശത്ത് വലതും ഇടതുമായി യഥാക്രമം നിഖിലും അനുവും ഇരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഉള്ളിലേക്ക് ചുരുങ്ങുകയായിരുന്നു. അപകടത്തിൽ തകർന്ന കാറിനുള്ളിൽ രക്തത്തിന്റെയും പൊട്ടിയ ​ഗ്ലാസ് കഷണങ്ങൾക്കുമിടയിൽ അനുവിന്റെയും നിഖിലിന്റെയും വിവാഹ ക്ഷണക്കത്തടക്കം കിടന്നിരുന്നു.

അനു ഒഴികെ മറ്റ് മൂന്നുപേരേയും പെട്ടന്ന് പുറത്തെത്തിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇവരുടെ വീടെത്താൻ അപകടസ്ഥലത്തുനിന്നും ഏതാണ്ട് 12 കിലോമീറ്റർ മാത്രമേയുണ്ടായിരുന്നുള്ളൂ. പിൻഭാ​ഗത്തിരുന്നതിനാൽ അനുവും നിഖിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ബിജുവും മാത്യുവും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമാകാത്ത രീതിയിലാണ് കാർ തകർന്നത്. തലകീഴായിട്ടാണ് നിഖിൽ കിടന്നിരുന്നത്. ഇദ്ദേഹത്തിന്റെ തല മുൻവശത്തെ സീറ്റുകൾക്കിടയിൽ കുടുങ്ങിയ നിലയിലും. ഇതും ഇവരെ പെട്ടന്ന് പുറത്തെടുക്കുന്നതിന് തടസമായി. ഫയർ ഫോഴ്സെത്തി കാറിന്റെ പലഭാ​ഗവും വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും പുറത്തെടുത്തത്.

രക്ഷാപ്രവർത്തനം ഏതാണ്ട് ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു. അപകടവിവരമറിഞ്ഞ് ആദ്യ ആംബുലൻസെത്തിയത് 4.18-നാണ്. അനുവിനെയാണ് ആദ്യം പുറത്തെടുത്തത്. അനുവിനെ ആംബുലൻസ് കോന്നിയിലെ ആശുപത്രിയിലെത്തിച്ചശേഷം മടങ്ങിവരികയാണുണ്ടായത്. ഈപ്പൻ മത്തായി, നിഖിൽ, ബിജു എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. കാനഡയിലാണ് നിഖിൽ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു നിഖിൽ.

You might also like

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

കാട്ടുതീ വ്യാപിക്കുന്ന സമയത്ത് തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന എഐ ജനറേറ്റഡ് ചിത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബീസി വൈൽഡ് ഫയർ സർവീസ്

Top Picks for You
Top Picks for You